FACEBOOK

2018ലെ സോഷ്യല്‍ മീഡിയ ‘കുംഭകോണങ്ങള്‍’! അടച്ചുപൂട്ടല്‍ ഭീഷണിയുമായി ഗൂഗിള്‍ പ്ലസ്; ‘കട്ടും മോട്ടിച്ചും’ യാത്ര തുടര്‍ന്ന് ഫേസ്ബുക്ക് 

ഒന്നിനു പിറകെ ഓരോ വിവാദങ്ങള്‍ തുടര്‍ച്ചയായി ഫേസ്ബുക്കിനെ വേട്ടയാടി. ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്സൈറ്റായ ഗൂഗിള്‍ പ്ലസും, ട്വിറ്ററും വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നിന്നു.

2018 അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ടെക് ഭീമന്മാരെ സംബന്ധിച്ച് പോയ വര്‍ഷം ഒരുപാട് വിവാദങ്ങള്‍ക്കും അഴിമതികള്‍ക്കും വഴിവെച്ചൊരു കാലഘട്ടം ആയിരുന്നു. ഫേസ്ബുക്കായിരുന്നു പോയ വര്‍ഷം ഏറ്റും കൂടുതല്‍ വിവാദങ്ങളില്‍പ്പെട്ടത്. ഒന്നിനു പിറകെ ഓരോ വിവാദങ്ങള്‍ തുടര്‍ച്ചയായി ഫേസ്ബുക്കിനെ വേട്ടയാടി. ഫേസ്ബുക്കിന് പിന്നാലെ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്സൈറ്റായ ഗൂഗിള്‍ പ്ലസും, ട്വിറ്ററും വിവാദങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു നിന്നു. വിവാദത്തില്‍പ്പെട്ടതോടെ 2019ല്‍ ഗൂഗിള്‍ പ്ലസ് അടച്ചു പൂട്ടുകയാണെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തു. 2018ല്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തെ ഞെട്ടിച്ച കുറച്ച് കുംഭകോണങ്ങള്‍ പരിശോധിക്കാം.

മാര്‍ച്ച് 2018: ഫേസ്ബുക്ക് വിവാദങ്ങള്‍ക്ക് തുടക്കം

2018 മാര്‍ച്ചോടയാണ് ഫേസ്ബുക്കിന്റെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. 5 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കായി ഫേസ്ബുക്ക് ചോര്‍ത്തി നല്‍കി. ഇന്ത്യയ്ക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് മേധാവി ഔദ്യോഗികമായി പിന്നീട് വെളിപ്പെടുത്തി. 8.7 കോടി ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്ന് 562,455 പേരുടെ ഡേറ്റകളാണ് ചോര്‍ത്തിയിരിക്കുന്നതെന്നതെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഇതിന്റെയെല്ലാം പേരില്‍ കണക്കറ്റ വിമര്‍ശനമാണ് ഫേസ്ബുക്ക് നേരിട്ടത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകേണ്ടി വന്ന സക്കര്‍ബര്‍ഗിന് അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി പറയാനും സാധിച്ചിരുന്നില്ല.

2018ലെ സോഷ്യല്‍ മീഡിയ ‘കുംഭകോണങ്ങള്‍’! അടച്ചുപൂട്ടല്‍ ഭീഷണിയുമായി ഗൂഗിള്‍ പ്ലസ്; ‘കട്ടും മോട്ടിച്ചും’ യാത്ര തുടര്‍ന്ന് ഫേസ്ബുക്ക് 

മെയ് 2018 കോഡിങ് പിഴവ്: പാസ്‌വേഡ് മാറ്റണമെന്ന് ട്വിറ്റര്‍

ഫേസ്ബുക്കില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെയാണ് ട്വിറ്ററിന്റെ മുന്നറിയിപ്പും എത്തുന്നത്. ഇന്റേണല്‍ ലോഗില്‍ സോഫ്റ്റ്വെയര്‍ പിഴവു കണ്ടെത്തിയെന്നും ഉപഭോക്താക്കള്‍ പാസ്വേഡുകള്‍ മാറ്റണമെന്നുമുള്ള മുന്നറിയിപ്പാണ ട്വിറ്റര്‍ നല്‍കിയത്. 33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാസ്വേഡുകള്‍ പുറത്തായിട്ടില്ലെന്നും തകരാര്‍ വേഗത്തില്‍ പരിഹരിച്ചെന്നും മുന്‍കരുതലിന്റെ ഭാഗമായാണു സന്ദേശമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. എന്നാല്‍ എത്ര പാസ്വേഡുകളാണു തകര്‍ക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല. പുറത്തായിരിക്കുന്ന പാസ്വേഡുകളുടെ എണ്ണം സാരമുള്ളതാണെന്നും മാസങ്ങളെടുത്തു മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ട്വിറ്റര്‍ വക്താക്കളിലൊരാള്‍ പറഞ്ഞു.

ജൂണ്‍ 2018: സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായും ഫേസ്ബുക്കിന്റെ ഡീല്‍

60 സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായി ഫേസ്ബുക്ക് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുവെന്ന് ജൂണ്‍ മാസത്തില്‍ ദി ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളായ വാവെയ്, ലെനോവ പോലുള്ള കമ്പനികളും ഇക്കുട്ടത്തില്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തിലൊരു ഡീല്‍ ഫേസ്ബുക്ക് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ 2018: മോഷണം തേഡ്പാര്‍ട്ടി ആപ്പ് ഉപയോഗിച്ചും

ഡേറ്റ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കു വിരാമമിടാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് നെയിംടെസ്റ്റ്സ് (Name Tests) എന്ന തേഡ്പാര്‍ട്ടി ക്വിസ് ആപ്പ് നല്‍കിയത്. 12 കോടി ഉപയോക്താക്കളുടെ ഡേറ്റ ആര്‍ക്കും കാണാവുന്ന രീതിയില്‍ തുറന്നിട്ടു എന്നായിരുന്നു ആരോപണം. ഇതിന് ഫേസ്ബുക്കും അനുവദം നല്‍കുകയായിരുന്നു. കേംബ്രിജ് അനലിറ്റിക്ക ഡേറ്റ എടുത്തതും മറ്റൊരു ക്വിസ് ആപ്പില്‍ നിന്നാണെന്നതാണ് മറ്റൊരു കാര്യം. ഒരു പ്രൊഫസര്‍ നടത്തിവന്നിരുന്ന ദിസ്ഈസ്മൈഡിജിറ്റല്‍ലൈഫ് ('thisisyourdigitallife.') എന്ന ആപ്പില്‍ നിന്നാണ് അവര്‍ ഡേറ്റ വാങ്ങിയത്. ഫെയ്സ്ബുക്കില്‍ എന്താണു നടക്കുന്നതെന്ന് വര്‍ഷങ്ങളോളം അറിയാമായിരുന്നെങ്കിലും അവര്‍ അനങ്ങിയില്ലെന്നതാണ് സാധാരണ ഉപയോക്താക്കളെ വരെ വിഷമിപ്പിച്ച ആരോപണം. പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയതോടെ ഏകദേശം 200 ആപ്പുകളെ ഫേസ്ബുക് പുറത്താക്കുകയും ചെയ്തു.

ആഗസ്റ്റ് 2018: ഒനാവോയെ പുറത്താക്കി ആപ്പിള്‍

വിവാദങ്ങളുടെ പേരില്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒനാവോ ആപ്പിനെ ആപ്പിള്‍, അവരുടെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി. ഡേറ്റ കൈവശപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആപ്പിളിന്റെ നടപടി.

സെപ്തംബര്‍ 2018: 90 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ടായി

ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച. 90 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയെന്നാണ് വെളിപ്പെടുത്തല്‍. ഈ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്നത് വ്യക്തമായിട്ടില്ല. ഫേസ്ബുക്ക് പ്രോഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസനാണ് തന്റെ ബ്ലോഗിലൂടെ സുരക്ഷാ വീഴ്ച സംഭവിച്ചത് വെളിപ്പെടുത്തിയത്. സക്കര്‍ബര്‍ഗും ഇത് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന ഫീച്ചറിലൂടെയാണ് സുരക്ഷാവീഴ്ച സംഭവിച്ചത്.

സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നുവെന്നാണ് കമ്പനി മേധാവി സക്കര്‍ബര്‍ഗ് പറഞ്ഞത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന കാര്യം ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. 50 ദശലക്ഷം അക്കൗണ്ടുകളെയാണ് ഇത് ബാധിച്ചത്. 40 ദശലക്ഷത്തോളം അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. ആഗസ്റ്റ് 25 തിയതി മുതല്‍ ഇത്തരത്തിലുളള ലോഗ് ഔട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗയ് റോസണ്‍ വ്യക്തമാക്കുന്നു.

2018ലെ സോഷ്യല്‍ മീഡിയ ‘കുംഭകോണങ്ങള്‍’! അടച്ചുപൂട്ടല്‍ ഭീഷണിയുമായി ഗൂഗിള്‍ പ്ലസ്; ‘കട്ടും മോട്ടിച്ചും’ യാത്ര തുടര്‍ന്ന് ഫേസ്ബുക്ക് 

ഒക്ടോബര്‍ 2018: ചോര്‍ച്ച് ഗൂഗിള്‍ പ്ലസിലും; അടച്ചുപൂട്ടുകയാണെന്ന് കമ്പനിയുടെ പ്രഖ്യാപനം

ഫേസ്ബുക്കിന് പിന്നാലെയാണ് ഈ വര്‍ഷം ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്സൈറ്റായ ഗൂഗിള്‍ പ്ലസും വിവര ചോര്‍ച്ചാ വിവാദത്തില്‍പ്പെടുന്നത്. ഗൂഗിള്‍ പ്ലസില്‍ കടന്നുകൂടിയ ബഗ് (കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിലെ തകരാര്‍) വഴി അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കമ്പനി തന്നെ ശരിവെച്ചതിന് പിന്നാലെ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനവും നടത്തി. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നതല്ല, ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ ഈ ബഗ് സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഉപഭോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ജനനതീയതി, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്വകാര്യ വിവരങ്ങള്‍ ചോരാനിടയാക്കിയ ബഗ് ഉള്‍പ്പെട്ട പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ് (എപിഐ) 438 ആപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

2018ലെ സോഷ്യല്‍ മീഡിയ ‘കുംഭകോണങ്ങള്‍’! അടച്ചുപൂട്ടല്‍ ഭീഷണിയുമായി ഗൂഗിള്‍ പ്ലസ്; ‘കട്ടും മോട്ടിച്ചും’ യാത്ര തുടര്‍ന്ന് ഫേസ്ബുക്ക് 

നവംബര്‍ 2018: ഹാക്ക് ചെയ്ത സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കും വെച്ചു

കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന്റെ അലയൊലിയടങ്ങുന്നതിനു മുമ്പാണ് കോടിക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഫേസ്ബുക്ക് ഇത് ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഹാക്ക് ചെയ്ത അക്കൗണ്ടുകളും വിവരങ്ങളും തിരിച്ചെടുക്കാന്‍ പറ്റിലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ഏകദേശം 81,000 അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും അവയില്‍ നിന്നുള്ള സ്വകാര്യ സന്ദേശങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയുമാണെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്തത്.

ഇത് ആദ്യം വെളിച്ചത്തുവന്നത് എഫ്ബിസെയ്‌ലര്‍ (FBSaler) എന്ന ഉപയോക്താവ് താന്‍ ഏകദേശം 120 മില്ല്യന്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ട് എന്നു പരസ്യം ചെയ്തപ്പോഴാണ്. തുടര്‍ന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഡിജിറ്റല്‍ സെയ്ല്‍സ് ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുകയും 81,000 ലേറെ പ്രൊഫൈലുകള്‍, അവയിലെ സ്വകാര്യ സന്ദേശങ്ങളടക്കം, വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നു കണ്ടെത്തുകയുമായിരുന്നു.

ബിബിസിയുടെ റഷ്യന്‍ സര്‍വീസ് ഇത്തരത്തില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന അഞ്ച് അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുകയും സ്വകാര്യ മെസെജുകളും തങ്ങളുടേതാണെന്ന് അവര്‍ സ്ഥരീകരിക്കുകയുമായിരുന്നു. ഇവ വെറും ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമായരുന്നില്ല, ഫോട്ടോകളും മറ്റു ഫോര്‍മാറ്റിലുള്ള ഉള്ളടക്കങ്ങളും ഉണ്ടായിരുന്നു. ഇവ ദുരുദ്ദേശത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന ബ്രൗസര്‍ എക്‌സ്റ്റെന്‍ഷനുകളിലൂടെ ശേഖരിച്ചവയാകാമെന്നും പറയുന്നു.

ഡിസംബര്‍ 2018: അടച്ചു പൂട്ടല്‍ ഉറപ്പിച്ച് ഗൂഗിള്‍ പ്ലസ്; കട്ടും മോഷ്ടിച്ചും യാത്ര തുടര്‍ന്ന് ഫേസ്ബുക്ക്

ഒക്ടോബര്‍ മാസത്തിലെ വിവര ചോര്‍ച്ചയ്ക്ക് പിന്നാലെ ഗൂഗിളിന്റെ സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ വീണ്ടും വിവര ചോര്‍ച്ച നടന്നതിന് പിന്നാലെയാണ് അടച്ചുപൂട്ടല്‍ നേരത്തെയെന്ന് ഗൂഗിള്‍ പ്ലസ് പ്രഖ്യാപിക്കുന്നത്. ഗൂഗിള്‍ പ്ലസിന്റെ ഡാറ്റ ചോര്‍ന്നതോടെ 52 ദശലക്ഷം ഉപയോക്താക്കളുടെ പേരുകളും, ഇമെയില്‍ വിലാസങ്ങളും, പ്രായവും, ജോലിയും വരെയുള്ള സ്വകാര്യ വിവരങ്ങളും ചോര്‍ന്നു. നവംബര്‍ 7 മുതല്‍ 13 വരെയുള്ള തീയതികളിലായിരുന്നു ചോര്‍ച്ച.

വൈറസിന്റെ പ്രവര്‍ത്തനം മൂലം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപയോക്താവിന്റെ വിവരം ലഭ്യമാകാന്‍ വഴിയൊരുങ്ങുകയായിരുന്നു. പ്രൊഫൈല്‍ പ്രൈവറ്റായി സെറ്റ് ചെയ്താലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ചോര്‍ന്ന വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയിട്ടില്ലെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇതിന് മുന്‍പ് തന്നെ പിഴവ് തിരിച്ചറിഞ്ഞ് പ്രശ്‌നം പരിഹരിച്ചെന്നുമാണ് കമ്പനി ബ്ലോഗില്‍ പറയുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഗൂഗിള്‍ പ്ലസില്‍ കടന്നുകൂടിയ ബഗ് വഴി അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ നേരത്തെ ചോര്‍ന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത കമ്പനി തന്നെ ശരിവെച്ചതിന് പിന്നാലെ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

ഒക്ടോബറില്‍ സമാനമായ സംഭവങ്ങളില്‍ 5 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഗൂഗിള്‍ പ്ലസിന്റെ കണ്‍സ്യൂമര്‍ വേര്‍ഷന്‍ അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചത്. 2019 ആഗസ്റ്റില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പുതിയ വിവര ചോര്‍ച്ചയോടെ കമ്പിനിയുടെ അടച്ചുപൂട്ടല്‍ നേരത്തെ തന്നെയെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ വിവാദങ്ങള്‍ തുടര്‍ കഥയാക്കി ഫേസ്ബുക്ക് യാത്ര തുടരുകയാണ്. ലോകത്തിലെ വന്‍കിട കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് 'ദി ന്യൂയോര്‍ക്ക് ടൈംസ്' കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആമസോണ്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, യാഹു പോലുള്ള വന്‍കിട കമ്പനികള്‍ക്കാണ് ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്ക് കൈമാറുന്നത്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് വന്‍കിട കമ്പനികള്‍ക്കു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം വിട്ടുവീഴ്ച ചെയ്തെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആമസോണിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേരുകളും കോണ്ടാക്ടുകളും അവരുടെ സുഹൃത്തുക്കള്‍ മുഖാന്തിരം ശേഖരിക്കാനുള്ള അനുമതിയാണ് ഫേസ്ബുക്ക് നല്‍കിയത്. മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എന്‍ജിന് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സൗഹൃദവലയങ്ങളെയും യാതൊരു അനുമതിയും കൂടാതെ കാണാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, സ്പോര്‍ട്ടിഫൈ എന്നിവര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനുള്ള അനുമതിയും നല്‍കി. യാഹൂവിനും ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളിലേക്ക് ഒളിഞ്ഞു നോക്കാനുള്ള അനുമതി ഫേസ്ബുക്ക് നല്‍കി.

ഇരുകക്ഷികള്‍ക്കും നേട്ടമുണ്ടാക്കാന്‍ പോകുന്ന തരത്തിലുള്ള കരാറുകളിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. 2.2 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഫേസ്ബുക്കിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുന്നതുവഴി, പങ്കാളികളായ കമ്പനികള്‍ക്ക്, തങ്ങളുടെ പരസ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും കൃത്യമായ ഇടങ്ങളിലെത്തിക്കാനും സാധിക്കും. സ്വകാര്യത സംബന്ധിച്ച വലിയ പ്രശ്നങ്ങളാണ് ഫേസ്ബുക്ക് നേരിട്ടു കൊണ്ടിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018