FACEBOOK

ദേശവിരുദ്ധ -ദൈവനിന്ദ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്ക് നിയന്ത്രണം കര്‍ക്കശമാക്കുന്നു, മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നീക്കം ചെയ്യും 

ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ അനുവദിക്കില്ലെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിന്റെ ആഗോള നയത്തിനോട് യോജിക്കാത്ത പോസ്റ്റുകള്‍ പിന്‍വലിക്കുന്നതും അവ ലേബല്‍ ചെയ്യുന്നതും കണ്ടന്റ് റിവ്യൂവര്‍മാര്‍.

ഫേസ്ബുക്ക് നിയന്ത്രണ സംവിധാനം ഇന്ത്യയില്‍ കര്‍ക്കശമാക്കുന്നു. കാശ്മീരുമായും രാജ്യത്തിനെതിരെയൊ ദൈവനിന്ദ പ്രചരിപ്പിക്കുന്നതോ ആയ പോസ്്റ്റുകള്‍ നിയന്ത്രിക്കാനാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഇന്ത്യയില്‍ കശ്മീരിന്റേയും അക്സായ് ചിനിന്റേയും ഭൂപടങ്ങള്‍, ദൈവങ്ങളെ താരതമ്യം ചെയ്യുകയും മുഹമ്മദ് നബിയെ ചിത്രീകരിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍, ത്രിവര്‍ണ പതാകയിലെ അശോക ചക്രത്തിന് പകരം ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന ചിത്രങ്ങള്‍ തുടങ്ങിയവ നിയമവിരുദ്ധ ഉള്ളടക്കങ്ങളാണ്.

ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ഫേസ്ബുക്കിന്റെ കണ്ടന്റ് റിവ്യൂവര്‍മാര്‍ പരിശോധിക്കുമെന്നും, വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അവ ഫേസ്ബുക്കില്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മതത്തെയോ വിശ്വാസങ്ങളെയോ ആക്രമിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ വിദ്വേഷ പ്രസംഗങ്ങളായി പരിഗണിക്കില്ലെന്ന് ഫേസ്ബുക്ക് പല തവണ പ്രസ്താവിച്ചതാണ്. എന്നാല്‍ ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ അനുവദിക്കില്ലെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രമാണോ ഇത്തരത്തില്‍ ഒരു മാര്‍ഗനിര്‍ദ്ദേശരേഖകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്, അതോ മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടന്റ് റിവ്യൂവര്‍മാര്‍ ഫേസ്ബുക്കിനുണ്ട്. ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്ത പോസ്റ്റുകളും കമ്പനിയുടെ തന്നെ അല്‍ഗൊരിതം കണ്ടെത്തിയ പോസ്റ്റുകളും ഇവര്‍ പതിവായി പരിശോധിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഫേസ്ബുക്കിന്റെ ആഗോള നയത്തിനോട് യോജിക്കാത്ത പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതും കണ്ടന്റ് റിവ്യൂവര്‍മാരുടെ ചുമതലയാണ്.

പ്രാദേശികമായി നിയമവിരുദ്ധമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉന്നത പരിശോധനയ്ക്കായി നല്‍കുന്നത്. ഈ നടപടികള്‍ ഉപയോക്താക്കളോ പ്രാദേശിക നിയമനിര്‍വഹണ സംവിധാനങ്ങളോ അറിയില്ല. കൃത്യമായ പരിശോധനങ്ങള്‍ കൂടാതെ ഉള്ളടക്കങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018