FACEBOOK

പണം തരാം, നിങ്ങള്‍ ഡാറ്റ മാത്രം തന്നാല്‍ മതിയെന്ന് ഫേസ്ബുക്ക്!; കെണിയറിയാതെ 48,000ല്‍ അധികം ഇന്ത്യക്കാര്‍ സമ്പാദിക്കുന്നത് ആയിരം ഡോളര്‍ വരെ 

ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഫേസ്ബുക്ക് ഇരുപത് ഡോളറുകള്‍ വരെ നല്‍കും. ആപ്പിളിന്റെ സ്റ്റോറില്‍ നിന്ന് ഈ ആപ്പിനെ കമ്പനി പുറത്താക്കിയിട്ടുണ്ട്.

പോയ വര്‍ഷം വിവാദങ്ങളുടെ പേരില്‍ എറെ പഴികള്‍ ഫേസ്ബുക്കിന് കേള്‍ക്കേണ്ടി വന്നെങ്കിലും ഈ വര്‍ഷവും അതില്‍ കുറവൊന്നും ഉണ്ടാകില്ലെന്ന് തന്നെ പറയണം. പുതിയൊരു വിവാദത്തിനാണ് ഇപ്പോള്‍ ഫേസ്ബുക്ക് തുടക്കമിടുന്നത്. സംഭവം വേറൊന്നുമല്ല. 'റിസര്‍ച്ച്' എന്ന ഫേസ്ബുക്കിന്റെ ആപ്പാണ് വിവാദങ്ങള്‍ തിരികൊളുത്താന്‍ ഒരുങ്ങുന്നത്. കൗമാരക്കാരെയാണ് ഈ ആപ്പിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നതും.

ഈ അപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. വെറുതെയല്ല ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആളുകള്‍ക്ക് ഫേസ്ബുക്ക് ഇരുപത് ഡോളറുകള്‍ വരെ നല്‍കും. ഫേസ്ബുക്ക് എന്തിനാണ് ഇങ്ങനെ പണം നല്‍കി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നത എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോണില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും ഫേസ്ബുക്ക് ഒപ്പിയെടുക്കും.

ഇതൊരു മോഷണമൊന്നും അല്ലെന്നാണ് ഫേസ്ബുക്കിന്റെ വാദം. സംഭവം ശരിയല്ലേ, ഇതെങ്ങനെ മോഷണമാകും. പണം നല്‍കുകയും ചെയ്തു, സമ്മതം വാങ്ങുകയും ചെയ്തിട്ടുണ്ട്. അപ്പോ പിന്നെ അതിനെ മോഷണം എന്ന് വിളിക്കാന്‍ പറ്റിലല്ലോ.....ചുരുക്കി പറഞ്ഞാല്‍ ഫേസ്ബുക്ക് കാശ് തരും, നമ്മള്‍ നമ്മുടെ ഡാറ്റ നല്‍കിയാല്‍ മാത്രം മതി. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 48,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരം ഡോളര്‍ വരെ മാസത്തില്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ സ്റ്റോറില്‍ നിന്ന് ഈ ആപ്പിനെ കമ്പനി പുറത്താക്കിയിട്ടുണ്ട്.

ആപ്പിള്‍ ഉപഭോക്താക്കള്‍ ആപ്പിളിന്റെ സ്റ്റോറിന്റെ പുറത്തുള്ള സ്റ്റോറുകളില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ഫേസ്ബുക്ക് പറയുന്നത്. ഉപയോക്താക്കളെ മനസ്സിലാക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു ഉദ്യമം, അതും പൂര്‍ണ്ണ സമ്മതത്തോടുകൂടിയാണ്. ഇതില്‍ എന്താണ് ഇത്ര വലിയ കാര്യമെന്നും, വിവരങ്ങള്‍ മറ്റുള്ളവരുമായി ഫേസ്ബുക്ക് പങ്ക് വയ്ക്കുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018