FACEBOOK

‘തേഡ്പാര്‍ട്ടി ആപ്പിന് പൂട്ടിടാം, സ്വകാര്യതയും നല്‍കാമെന്ന് ഫേസ്ബുക്ക്’; ‘ക്ലിയര്‍ ഹിസ്റ്ററി’ ഫീച്ചര്‍ പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ് 

ഇത്തരത്തില്‍ വിവരങ്ങള്‍ മായ്ച്ചുകളയുന്നതിലൂടെ ഫേസ്ബുക്ക് അനുഭവം മോശമാവുമെന്ന് സക്കര്‍ബര്‍ഗ്. താല്‍പര്യമുള്ള ആളുകളില്‍ നിന്നോ പേജുകളില്‍ നിന്നോ ഉള്ള പോസ്റ്റുകള്‍ക്ക് പിന്നീട് മുന്‍ഗണന ലഭ്യമായേക്കില്ല.

തേഡ്പാര്‍ട്ടി ആപ്പുകള്‍ നിരീക്ഷിക്കുന്നത് തടയാന്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. 'ക്ലിയര്‍ ഹിസ്റ്ററി' എന്ന ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിക്കുക. ഉപയോഗത്തിന് ശേഷം സന്ദര്‍ശിച്ച പ്രൊഫൈലുകളിലെയും ആക്ടിവിറ്റികളുടെയും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ഫീച്ചര്‍ അവതരിപ്പിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് അനലറ്റിക വിവാദമുണ്ടായതോടെ ക്ലിയര്‍ ഹിസ്റ്ററി ഓപ്ഷന്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു.

പുത്തന്‍ ഫീച്ചറിന്റെ സാങ്കേതിക തടസ്സങ്ങള്‍ നീക്കിയെന്നും അടുത്ത് തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുമെന്നും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെഹ്നര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചിരുന്ന തേഡ് പാര്‍ട്ടി ആപ്പുകളാണ് ഉപയോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങളും വീഡിയോകളും ന്യൂസ് ഫീഡിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്. എന്നാല്‍ ക്ലിയര്‍ ഹിസ്റ്ററി ഓപ്ഷന്‍ വരുന്നതോടെ തേഡ്പാര്‍ട്ടി ആപ്പിന്റെ ഈ കച്ചവടത്തിനും ആപ്പ് വീണേക്കും. ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് പരസ്യങ്ങള്‍ എത്തുന്നത് തടയാത്ത രീതിയിലാവും ഫീച്ചര്‍ കൊണ്ടുവരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്ലിയര്‍ ഹിസ്റ്ററി ഓപ്ഷന്‍ കൊണ്ടു വരുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സക്കര്‍ബര്‍ഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബ്രൗസറുകളില്‍ കുക്കി ക്ലിയര്‍ ചെയ്യുന്നത് പോലെ ഫേസ്ബുക്ക് ആക്ടിവിറ്റികളും ഫേസ്ബുക്ക് കുക്കികളും നീക്കം ചെയ്യാവുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം. ബ്രൗസിങ്ങിനിടെ വെബ് സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ഫേസ്ബുക്ക് ശേഖരിച്ച വിവരങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാമെന്നാണ് സക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്യുന്നത്. തുടര്‍ന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് ഓഫ് ചെയ്തിടാനും കഴിയും.

എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ മായ്ച്ചുകളയുന്നതിലൂടെ ഫേസ്ബുക്ക് അനുഭവം മോശമാവുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ടൈംലൈനില്‍ പോസ്റ്റുകള്‍ ലഭ്യമാക്കാനുള്ള ഫേസ്ബുക്കിന്റെ കഴിവിനെ ഇത് ബാധിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള ആളുകളില്‍ നിന്നോ പേജുകളില്‍ നിന്നോ ഉള്ള പോസ്റ്റുകള്‍ക്ക് പിന്നീട് മുന്‍ഗണന ലഭിച്ചെന്ന് വരില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018