FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

മഹാപ്രളയത്തിന്റെ ദുരന്തതീവ്രതയിലൂടെ കടന്നുപോയവര്‍ അതിജീവനത്തിന്റെ കരയടുക്കുന്നത് പതുക്കെയാണ്. കൊച്ചി ചേരാനെല്ലൂരിലെ കുറുങ്കോട്ട ദ്വീപ് വാസികള്‍ക്ക് ഏതാണ്ട് സര്‍വതും നഷ്ടമായിരുന്നു. ഈ ദ്വീപില്‍ ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭവന നിര്‍മാണ പദ്ധതിയിലെ ആദ്യ വീട് ഒരുങ്ങുകയാണ്.

മധ്യകേരളത്തെ പ്രളയം വിഴുങ്ങിയ ദിനങ്ങളില്‍ ഏറ്റവും ഭയന്നു വിറച്ചത് കൊച്ചി കായലിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന മനുഷ്യരായിരുന്നു. ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെ ഭാഗമായ കുറുങ്കോട്ട ദ്വീപ് നിവാസികളെ പോലുള്ളവര്‍. കുറുങ്കോട്ടയിലെ പെയിന്റിങ് ജോലിക്കാരനായ ബിജുവിന്റെയും ഭാര്യ സുമയുടെയും മക്കള്‍, ആദിത്യനും അവന്തികയും പ്രളയം കണ്ടത് ഇങ്ങനെയാണ്.

കുത്തിയൊഴുകുന്ന മലവെള്ളം തങ്ങളുടെ കുടിലെടുത്ത് പോകുംമുമ്പ് 89 കുടുംബങ്ങളെ ദ്വീപില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. മൊത്തം 450 ല്‍ അധികം പേരെ.15 ദിവസത്തെ ക്യാമ്പ് ജീവിതത്തിനിടയില്‍ ബിജുവാണ് വീടിന്റെ അവസ്ഥ പരിശോധിക്കാന്‍ ആദ്യം ദ്വീപിലെത്തിയത്. അപ്പോഴേക്കും അത് ഏറക്കറെ തകര്‍ന്ന് വീണിരുന്നു. അരയറ്റം ചെളിയില്‍ പൂണ്ടുനിന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വിഷപാമ്പാണ് ബിജുവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്.

അവന്തികയുടെയും ആദിത്യന്റെയും പുസ്തകങ്ങളും, ആ കുടുംബത്തിന്റെ സര്‍വതും പ്രളയമെടുത്തു.

ബിജുവും സുമയും രണ്ട് മക്കളും അവരുടെ മുത്തശ്ശിയും ഇപ്പോള്‍ ഈ വീട്ടിലാണ് കഴിയുന്നത്. ടാര്‍പോളിന്‍ കൊണ്ട് മറതീര്‍ത്ത ഈ ചതുരത്തിനകത്ത്. ഇവിടെനിന്നുവേണം നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യനും, തൊട്ടടുത്ത സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അവന്തികയ്ക്കും സ്‌കൂളിലേക്ക് പോവാന്‍.

89 കുടുംബങ്ങളില്‍ ഭൂരിപക്ഷവും അധ:സ്ഥിത പുലയ വിഭാഗത്തില്‍പെട്ടവരാണ്. ഇവരില്‍ ബിജുവിന്റെതുള്‍പ്പെടെ പല വീടുകളും പൂര്‍ണമായും തകര്‍ന്നു. തങ്ങളുടെ പഞ്ചായത്തില്‍ തന്നെയുള്ള ആസ്റ്റര്‍ മെഡിസിറ്റിയുടെ സന്നദ്ധ സേവന വിഭാഗത്തിന്റെ പിന്തുണയോടെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ ദ്വീപ്. ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന് കീഴില്‍ നടക്കുന്ന ഭവന പുനര്‍നിര്‍മ്മാണ പദ്ധതിയിലെ ആദ്യ വീട് ഇപ്പോള്‍ ആദിത്യനും അവന്തികയ്ക്കും വേണ്ടി ഒരുങ്ങുകയാണ്.

ഭവന പുനര്‍നിര്‍മാണത്തിന് ആസ്റ്റര്‍വൊളണ്ടിയേഴ്‌സ് നടപ്പാക്കുന്ന 15 കോടി രൂപയുടെ പദ്ധതിയില്‍ പെടുത്തിയാണ് കുറുങ്കോട്ടയിലെ വീടുനിര്‍മാണം നടക്കുന്നത്. ആര്‍ക്കിടെക്ട് ശങ്കറിന്റെ സാകേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇനിയൊരു പ്രളയം വന്നാലും അതിനെ നേരിടാന്‍ സജ്ജമായ നിര്‍മ്മാണ രീതികളാണ് നടപ്പാക്കുന്നത്.

കഴിഞ്ഞ ആഴ്ച എംഎല്‍എ ഹൈബി ഈഡനും സിനിമാതാരം നിവിന്‍ പോളിയുമെത്തി ബിജുവിന്റെ പുതിയ വീടിന് തറക്കല്ലിട്ടു. ഈ വീട്ടില്‍ ജീവിക്കണമെന്നല്ല, ആദിത്യനും അവന്തികയും ഈ വീട്ടില്‍ ജീവിച്ചു തുടങ്ങിയ ശേഷം മരിക്കണമെന്നാണ് ബിജുവിന്റെ വൃദ്ധയായ അമ്മ ചിന്നമ്മ ആഗ്രഹിക്കുന്നത്.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018