FILM NEWS

‘ആ വാര്‍ത്ത തെറ്റ്’; ഇര്‍ഫാന്‍ ഖാന്‍ യാതൊരു സഹായവും ഷാരൂഖില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്ന് വക്താവ് 

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ നടന്‍ ഇര്‍ഫാന്‍ഖാന്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് തന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് പരസ്യപ്രഖ്യാപനം നടത്തിയത്. അസുഖത്തിന് ചികിത്സ തേടി ലണ്ടനിലെ ആശിപത്രിയിലാണ് ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ ഉള്ളത്.

ചികിത്സക്ക് ലണ്ടനില്‍ എത്തിയതിനെ തുടര്‍ന്ന് ഷാരൂഖ് ഖാനുമായി ബന്ധപ്പെടുത്തി വാര്‍ത്ത വന്നിരുന്നു. ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് വര്‍ഷങ്ങളായി ഇര്‍ഫാന്‍ ഖാനെ പരിചയമുള്ള നടന്‍ ഷാരൂഖ് ഖാന്‍ വീട്ടിലെത്തി കാണുകയും ലണ്ടനിലെ വീടിന്റെ താക്കോല്‍ നല്‍കിയെന്നുമായിരുന്നു വാര്‍ത്ത. ഇര്‍ഫാന്‍ ഖാന്റെ ആവശ്യപ്രകാരമാണ് ഷാരൂഖ് വീട്ടില്‍ എത്തിയതെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ഇര്‍ഫാന്‍ ഖാനും ഭാര്യയും 
ഇര്‍ഫാന്‍ ഖാനും ഭാര്യയും 

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ഇര്‍ഫാന്‍ ഖാന്റെ വക്താവ് അറിയിച്ചു. ഇരുവരും സുഹൃത്തുക്കളാണെങ്കിലും കൂടിക്കാഴ്ചയെ കുറിച്ചും ലണ്ടനിലെ വിടീന്റെ താക്കോല്‍ നല്‍കിയെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നുമാണ് ഇന്ന് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഹിന്ദി മീഡിയം ചിത്രത്തില്‍ നിന്നും 
ഹിന്ദി മീഡിയം ചിത്രത്തില്‍ നിന്നും 
ഷാരൂഖിനെയും ഇര്‍ഫാന്‍ ഖാനെയും ചേര്‍ത്ത് തെറ്റായ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ മെനഞ്ഞെടുത്ത കഥയാണിത്. യാതൊരു സത്യവും അതില്‍ ഇല്ല. ഇരുവരും സുഹൃത്തുക്കളാണെങ്കിലും കൂടിക്കാഴ്ച, ലണ്ടനിലെ വിടീന്റെ താക്കോല്‍ നല്‍കി എന്നുള്ള സംഭവങ്ങളില്‍ യാതൊരു സത്യവുമില്ല. 
പ്രസ്താവന. 

അതേ സമയം ഹിന്ദി മീഡിയം എന്ന ചിത്രത്തിലെ അഭിനയത്തിന് ഐഐഎഫ്എ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചതില്‍ ഇര്‍ഫാന്‍ ഖാന്‍ സന്തോഷം രേഖപ്പെടുത്തി. ഈ യാത്രയുടെ ഭാഗമായതിന് പ്രേക്ഷകര്‍ക്കും, പിന്നെ ഐഫക്കും നന്ദി എന്നാണ് ഇര്‍ഫാന്റെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018