FILM NEWS

ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്യാനൊരുങ്ങി നടന്‍; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 

മുംബൈ: തെലുങ്ക് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന്റെ വന്‍വിജയത്തോടെ നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ട നടനാണ് വിജയ് ദേവാരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി ഇപ്പോള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും റിമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ്. തമിഴില്‍ നടന്‍ വിക്രമിന്റെ മകനാണ് നായകന്‍. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡിയിലെ മികച്ച പ്രകടനത്തിന് വിജയ് ദേവാരക്കൊണ്ടക്ക് ഇത്തവണത്തെ മികച്ച തെലുങ്ക് നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു.

തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാര ശില്‍പ്പം ലേലം ചെയ്യാനൊരുങ്ങുകയാണ് വിജയ് ദേവാരക്കൊണ്ട. ബ്ലാക്ക് ലേഡി എന്ന് അറിയപ്പെടുന്ന ശില്‍പ്പം ലേലം ചെയ്ത് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് വിജയ് ദേവാരക്കൊണ്ടയുടെ താല്‍പര്യം. നേരത്തെ തന്റെ ജന്മദിനത്തിന് എല്ലാ ആരാധകര്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും ഐസ്‌ക്രീം നല്‍കി വിജയ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്യാനൊരുങ്ങി നടന്‍; പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 
എന്ത് കൊണ്ട് ഞാനിത് ചെയ്യുന്നു?, എനിക്ക് കിട്ടിയ ശില്‍പ്പം എന്ത് കൊണ്ട് ലേലം ചെയ്യുന്നു? ഇതിന് പിന്നില്‍ വലിയ ആലോചനകളൊന്നുമില്ല. പെട്ടെന്ന് തോന്നിയ ആലോചനയാണ്. ആന്ധ്രപ്രദേശിലെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഒരവസരം എന്ത് കൊണ്ട് ഉപയോഗിച്ചൂ കൂടാ 
വിജയ് ദേവാരക്കൊണ്ട 

ശില്‍പ്പം എന്റെ ഷെല്‍ഫില്‍ വെറുതെ ഇരിക്കുകയേ ഉള്ളൂ. ജീവിതം വളരെ നീളമേറിയതാണ്. അതിന് ഒരു അര്‍ത്ഥം നല്‍കുന്ന കാര്യമാണ് ഈ ലേലമെന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല എന്റെ പേരക്കുട്ടികളോട് എനിക്ക് പറയാന്‍ കഴിയുന്ന നല്ല ഒരു കഥ കൂടിയാണിതെന്നും വിജയ് ദേവാരക്കൊണ്ട പറഞ്ഞു.

FEATURED

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 
Special Story

കര്‍താര്‍പൂര്‍ ഇടനാഴി മുതല്‍ കാശ്മീര്‍ വരെ, മോഡിയുടെയും ബിജെപിയുടെയും സമീപകാല മലക്കം മറിച്ചലുകള്‍ 

28 Nov, 2018
പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ഹീബ, ഒന്നര വയസ്സ്:  കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  
Special Story

ഹീബ, ഒന്നര വയസ്സ്: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിലെ പ്രായം കുറഞ്ഞ ഇര; മുറിവ് ഉണങ്ങിയാലും കാഴ്ച നഷ്ടമാകുമെന്ന് ആശങ്ക  

26 Nov, 2018
‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   
Special Story

‘നിങ്ങളുടെ അമ്മയും ആക്രമിക്കപ്പെട്ടിട്ടുണ്ട്’; സ്ത്രീ പീഡനത്തെയും വംശീയ അധിക്ഷേപത്തെയും കുറിച്ച് ബോക്‌സിംങ് ചാമ്പ്യന്‍ മേരി കോം മക്കള്‍ക്ക്‌ എഴുതിയ കത്ത്   

25 Nov, 2018
നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   
Special Story

നൂറ് പശുക്കളെ നല്‍കി ‘ഡൊണേറ്റ് എ കൗ’; ഹര്‍ഷ തുടക്കമിട്ട ആശയം; പ്രളയം തകര്‍ത്ത വയനാടന്‍ ജീവിതത്തെ വീണ്ടെടുക്കുന്ന കൂട്ടായ്മ   

23 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018