FILM NEWS

മോഹന്‍ലാല്‍-സൂര്യ ചിത്രത്തില്‍ ബോമന്‍ ഇറാനി, സമുദ്രക്കനിയോടൊപ്പം ആര്യയും?; എത്തുന്നത് വില്ലനായി? 

മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ലണ്ടനില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെ കൂടാതെ ബോളിവുഡ് താരമായ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ ആര്യ ചിത്രത്തില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞു. വില്ലനായാണ് ആര്യ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍-സൂര്യ ചിത്രത്തില്‍ ബോമന്‍ ഇറാനി, സമുദ്രക്കനിയോടൊപ്പം ആര്യയും?; എത്തുന്നത് വില്ലനായി? 

റിപ്പോര്‍ട്ടുകളെ ശരിവെക്കും വിധമൊരു ചിത്രം ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെക്കുകയും ചെയ്തു. ചിത്രമെടുത്തത് ബോമന്‍ ഇറാനിയാണ്. ചിത്രമെടുത്ത ബോമന്‍ ഇറാനിയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ആര്യയുടെ പോസ്റ്റ്.

ചിത്രം നിര്‍മ്മിക്കുന്ന ലൈക പ്രൊഡക്ഷന്‍സിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രധാനിയായ അയൂബ് ഖാന്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളിലും ആര്യയുണ്ട്. ലണ്ടനിലെ പ്രദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍.

മോഹന്‍ലാല്‍-സൂര്യ ചിത്രത്തില്‍ ബോമന്‍ ഇറാനി, സമുദ്രക്കനിയോടൊപ്പം ആര്യയും?; എത്തുന്നത് വില്ലനായി? 

മോഹന്‍ലാലും മറ്റൊരു സൂപ്പര്‍താരമായ സൂര്യയും ഒരുമിച്ച് ചേരുമ്പോള്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ വന്‍പ്രതീക്ഷയിലാണ്. ചിത്രം സംവിധാനം ചെയ്യുന്നതാവട്ടെ മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചലച്ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ക്യാമറമാന്‍ കെ വി ആനന്ദ് ആണ്.

മോഹന്‍ലാല്‍-സൂര്യ ചിത്രത്തില്‍ ബോമന്‍ ഇറാനി, സമുദ്രക്കനിയോടൊപ്പം ആര്യയും?; എത്തുന്നത് വില്ലനായി? 

സൂര്യയുടെ 37ാമത് ചിത്രമാണ് കെവി ആനന്ദിന്റേത്. 23ന് ചിത്രം ലണ്ടനില്‍ ചിത്രീകരണമാരംഭിച്ചു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അയനും മാറ്റ്രാനും ശേഷം കെവി ആനന്ദും സൂര്യയും ഒന്നിക്കുന്ന ചിത്രം സൂര്യയുടെ ജീവിതത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

10 രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ബ്രസീല്‍, ഇംഗ്ലണ്ട്, ഹൈദരബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ലൊക്കേഷനുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. നവംബറിലോ ഡിസംബറിലോ ചിത്രം പൂര്‍ത്തിയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018