FILM NEWS

മോഹന്‍ലാലിന് 12 കോടി; ശ്വേതക്ക് ദിവസം 1 ലക്ഷം രൂപ, ബിഗ്‌ബോസിലെ പ്രതിഫല തുക ഇത്രയാണ്   

ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്നറിയപ്പെടുന്നതാണ് ബിഗ്‌ബോസ്. വിവിധ രാജ്യങ്ങളില്‍, വിവിധ ഭാഷകളില്‍ ബിഗ്‌ബോസ് അരങ്ങേറി. ഇന്ത്യയില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി എന്നീ ഭാഷകളില്‍ ബിഗ്‌ബോസെത്തി. സല്‍മാന്‍ ഖാന്‍, കമല്‍ഹാസന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരൊക്കെ അവതാരകരായി എത്തി. ഇപ്പോള്‍ മലയാളത്തിലും ആരംഭിച്ചു. ബിഗ്ബഡ്ജറ്റിലാണ് ഓരോ ബിഗ്‌ബോസ് ഷോയും നടക്കുന്നത്. മലയാളത്തിലും അങ്ങനെ തന്നെ.

മോഹന്‍ലാലിന് 12 കോടി രൂപയാണ് ഷോ അവതരിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ ജനപ്രീതി കണക്കിലെടുത്താണ് പ്രതിഫലം തീരുമാനിച്ചിട്ടുള്ളത്. 10 ദിവസം കൂടുമ്പോള്‍ പ്രതിഫലം നല്‍കും.

 മോഹന്‍ലാലിന് 12 കോടി; ശ്വേതക്ക് ദിവസം 1 ലക്ഷം രൂപ, ബിഗ്‌ബോസിലെ പ്രതിഫല തുക ഇത്രയാണ്   

ശ്വേത മേനോനാണ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടൂതല്‍ പ്രതിഫലം നല്‍കുന്നത്. പ്രതിദിനം 1ലക്ഷം രൂപയാണ് ശ്വേതയുടെ പ്രതിഫലം. ഹൗസിലെ ആദ്യ ക്യാപ്റ്റനും ശ്വേതയായിരുന്നു.

 മോഹന്‍ലാലിന് 12 കോടി; ശ്വേതക്ക് ദിവസം 1 ലക്ഷം രൂപ, ബിഗ്‌ബോസിലെ പ്രതിഫല തുക ഇത്രയാണ്   

ശ്വേതക്ക് തൊട്ടുപിന്നില്‍ രഞ്ജിനി ഹരിദാസ് ആണ്. രഞ്ജിനി ഹരിദാസ് പ്രതിഫലമായി പ്രതിദിനം 80000 രൂപയാണ് വാങ്ങുന്നത്. രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതും രഞ്ജിനി തന്നെയാണ്.

 മോഹന്‍ലാലിന് 12 കോടി; ശ്വേതക്ക് ദിവസം 1 ലക്ഷം രൂപ, ബിഗ്‌ബോസിലെ പ്രതിഫല തുക ഇത്രയാണ്   

നടന്‍ അനൂപ് ചന്ദ്രനും പ്രതിദിനം 71000 രൂപയാണ് വാങ്ങുന്നത്.പേളി മാണി പ്രതിദിനം 50000 രൂപയാണ് പ്രതിഫലമായി സ്വീകരിക്കുന്നത്.

 മോഹന്‍ലാലിന് 12 കോടി; ശ്വേതക്ക് ദിവസം 1 ലക്ഷം രൂപ, ബിഗ്‌ബോസിലെ പ്രതിഫല തുക ഇത്രയാണ്   

സിരീയല്‍താരം അര്‍ച്ചന സുശീലന്‍ പ്രതിദിനം 30000 രൂപ പ്രതിഫലമായി വാങ്ങുമ്പോള്‍ ഹിമ ശങ്കര്‍ ശീമാട്ടി 22000 രൂപ പ്രതിഫലമായി വാങ്ങുന്നു. സാബുമോന്‍, ദീപന്‍ മുരളി, മനോജ് വര്‍മ്മ എന്നിവര്‍ പ്രതിഫലമായി ദിവസം 20000രൂപയില്‍ താഴെയാണ് വാങ്ങുന്നത്. മനോജ് വര്‍മ്മ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ഹൗസില്‍ നിന്ന് പുറത്ത് പോയിരുന്നു.

44 കോടി രൂപയാണ് ഷോ നടത്തുന്നതിനു വേണ്ടി നിര്‍മ്മാണ കമ്പനി ചെലവഴിക്കുന്നത്. നേരത്തെ കൊച്ചിയില്‍ ബിഗ്‌ബോസ് ഹൗസ് തയ്യാറാക്കണമെന്ന് കരുതിയതെങ്കിലും ഇത് സാധ്യമാവാതെ വരികയായിരുന്നു. ഇതോടെ മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ്‌ബോസ് ഹൗസ് തയ്യാറാക്കിയിട്ടുള്ളത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018