FILM NEWS

ബാഹുബലിക്ക് ശേഷം മഹാനടിയെയും വെറുതെ വിടാതെ ‘തമിഴ് പടം 2’; ട്രോളുകളാല്‍ സമൃദ്ധം ഈ ശിവ ചിത്രം 

സിഎസ് അമുദന്‍ സംവിധാനം ചെയ്ത തമിഴ് പടം 2010ലാണ് പുറത്തിറങ്ങിയത്. അന്ന് വരെ പുറത്തിറങ്ങിയ തമിഴ് മുഖ്യധാര സിനിമകളെ മുഴുവന്‍ കളിയാക്കി കൊണ്ട് വന്ന തമിഴ്പടം വന്‍വിജയമായിരുന്നു. അത് കൊണ്ട് തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അത് ശ്രദ്ധേയമായി തീര്‍ന്നത്.

ബാഹുബലിക്ക് ശേഷം മഹാനടിയെയും വെറുതെ വിടാതെ ‘തമിഴ് പടം 2’; ട്രോളുകളാല്‍ സമൃദ്ധം ഈ ശിവ ചിത്രം 

ചിത്രീകരണം കഴിഞ്ഞ് തമിഴ് പടം 2 റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തു വിട്ട ചിത്രങ്ങളിലും പത്രകുറിപ്പുകളിലും ചിത്രത്തിന്റെ സ്വഭാവം നിറഞ്ഞു നിന്നു. സൂപ്പര്‍താര ചിത്രങ്ങളെയും അവരുടെ നിത്യജീവിതത്തിലെ നിലപാടില്ലായ്മകളെയുമൊക്കെ ചിത്രം വിമര്‍ശിക്കുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഗാനം രജനീകാന്തിനെ വിമര്‍ശിക്കുന്നതാണ്.

ബാഹുബലിക്ക് ശേഷം മഹാനടിയെയും വെറുതെ വിടാതെ ‘തമിഴ് പടം 2’; ട്രോളുകളാല്‍ സമൃദ്ധം ഈ ശിവ ചിത്രം 

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ ഇറക്കിയ പോസ്റ്റര്‍ ബാഹുബലിയെ ട്രോളിക്കൊണ്ടായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പനീര്‍ശെല്‍വത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലും. ഇന്നലെ പുറത്തു വിട്ട പോസ്റ്റര്‍ ആവട്ടെ മഹാനടിയിലെ കീര്‍ത്തി സുരേഷിനെ അനുകരിച്ചു കൊണ്ടും.

ശിവയും ദിഷ പാണ്ഡെയും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജൂലൈ 13ന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. യൈ നോട്ട് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018