FILM NEWS

കേരളത്തിന് ഒരു കോടി രൂപ സഹായിച്ച സുശാന്ത് സിംഗ് നാഗാലാന്‍ഡിന് 1.25 കോടി രൂപ നല്‍കി;  ഒരുമിച്ച് പുതുക്കിപ്പണിയാമെന്ന് നടന്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപ്പിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ഒരു കോടി രൂപ നല്‍കിയ ബോളിവുഡ് താരമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്. കേരളത്തെ സഹായിച്ച നടന്‍ പ്രളയദുരന്തത്തിലായ നാഗാലാന്‍ഡിനും ഒരു കൈനീട്ടി.

1.25 കോടി രൂപയാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സിംഗ് രാജ്പുത് നല്‍കിയത്. നാഗാലാന്‍ഡിലെത്തി മുഖ്യമന്ത്രി നെയ്ഫു റിയോവിനെ കണ്ട് നേരിട്ട് പണം നല്‍കുകയായിരുന്നു നടന്‍. നടന്റെ സഹായത്തിന് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന ആരാധകന്‍ പറഞ്ഞപ്പോള്‍ ഒരു കോടി രൂപ നല്‍കുകയായിരുന്നു സുശാന്ത് സിങ് രാജ്പുത്. സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് സുശാന്ത് സിങ് രാജ്പുതിനോട് സഹായം ആവശ്യപ്പട്ടത്.

ട്വിറ്ററിലൂടെയാണ് യുവാവ് പണമില്ലാത്തതിനാല്‍ കേരളത്തത്തെ സഹായിക്കാന്‍ കഴിയുന്നില്ല എന്ന് താരത്തെ അറിയിച്ചത്. എന്നാല്‍ സുശാന്ത് അതിന് നല്‍കിയ മറുപടി സുബ്രഹ്മണ്യനെ മാത്രമല്ല കേരളത്തെ ഒട്ടാകെ ഞെട്ടിച്ചു. 'നിങ്ങളുടെ പേരില്‍ ഒരുകോടി രൂപ ഞാന്‍ സംഭാവന നല്‍കും, ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തിയശേഷം ആ വിവരം എന്നെ അറിയിക്കുക' എന്നായിരുന്നു സുശാന്തിന്റെ മറുപടി.

അതിനു ശേഷം സുബ്രഹ്മണ്യന്റെ അക്കൗണ്ടിലേക്ക് താരം പണം നിക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ സുബ്രഹ്മണ്യന്‍ സുശാന്തിന് സ്‌ക്രീന്‍ഷോട്ടായി അയക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018