FILM NEWS

മമ്മൂട്ടിയുടെ മകനായി വിജയ് ദേവരക്കൊണ്ട?; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ 

മഹാനടിയുടെ വിജയത്തിന് ശേഷമാണ് തെലുങ്ക് സിനിമയില്‍ ജീവചരിത്ര സിനിമകള്‍ക്ക് പ്രിയമേറുന്നത്. ഇപ്പോള്‍ മൂന്ന് പ്രധാന ജീവചരിത്ര സിനിമകളാണ് തെലുങ്ക് സിനിമയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.

പുറത്തു വരാന്‍ പോവുന്ന ജീവചരിത്ര ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഇവയാണ്. മമ്മൂട്ടി വൈഎസ് രാജശേഖര റെഡ്ഡിയായി വേഷമിടുന്ന യാത്ര എന്ന ചിത്രം, എന്‍ടി രാമറാവുവിന്റെ ജീവിതം പറയുന്ന എന്‍ടിആര്‍ എന്ന ചിത്രം. ചിരഞ്ജീവി സ്വാതന്ത്യ സമരസേനാനി ഉയ്യലവാഡ നരസിംഹ റെഡ്ഡിയെ അവതരിപ്പിക്കുന്ന ചിത്രം സ്യെ രാ നരസിംഹ റെഡ്ഡി.

മമ്മൂട്ടിയുടെ മകനായി വിജയ് ദേവരക്കൊണ്ട?; ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ 

മമ്മൂട്ടി ചിത്രം യാത്ര ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബര്‍ 21ന് റിലീസിനെത്തും. ചിത്രത്തെ സംബന്ധിച്ച് പുതിയ വാര്‍ത്ത മമ്മൂട്ടിയുടെ മകനായി യുവതാരം വിജയ് ദേവരക്കൊണ്ട അഭിനയിച്ചേക്കും എന്നതാണ്. വൈഎസ്ആറിന്റെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതാവുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വേഷത്തിലാണ് വിജയ് ദേവരക്കൊണ്ട എത്തുക. വിജയ് ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകനോ നിര്‍മ്മാതാവോ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ ഈ വേഷം തമിഴ് നടന്‍ കാര്‍ത്തി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.

ജനകീയനായിരുന്ന ആന്ധ്ര മുഖ്യമന്ത്രിയാണ് വൈഎസ് രാജശേഖര റെഡ്ഡി. വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചതിന്റെ വിഷമം സഹിക്കാനാവാതെ നൂറോളം പേരാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മഹി വി രാഘവ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈഎസ്ആറിന്റെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതാവുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജന്മദിനമാണ് ഡിസംബര്‍ 21ന്. ഈ പ്രത്യേകത കണക്കിലെടുത്താണ് റിലീസ് ഈ ദിവസത്തിലാക്കിയത്. നേരത്തെ ജനുവരിയില്‍ ആയിരിക്കും റിലീസ് എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018