FILM NEWS

തേവര്‍മകന് രണ്ടാം ഭാഗവുമായി കമല്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നായകനായി കമല്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആരാധകര്‍ 

ഉലഗനായകന്‍ എന്ന് വിശേഷണമുള്ള കമല്‍ഹാസന്റെ മികച്ച പ്രകടനത്താല്‍ ശ്രദ്ധേയമായ ചിത്രമായിരുന്നു തേവര്‍മകന്‍. ശിവാജി ഗണേശനും നാസറും രേവതിയുമെല്ലാം മികച്ച അഭിനയപ്രകടനം കാഴ്ച വെച്ച ചിത്രത്തിന്റെ സംവിധായകന്‍ മലയാളിയായ ഭരതനായിരുന്നു. ഇപ്പോള്‍ ചിത്രം വീണ്ടും വാര്‍ത്തകൡ നിറഞ്ഞിരിക്കുകയാണ്.

തേവര്‍മകന് രണ്ടാം ഭാഗം കമല്‍ഹാസന്‍ ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഭരതന്‍ ചിത്രത്തെ വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. കമല്‍ഹാസന്‍ ഇക്കാര്യത്തെ കുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല.

നായകനായി കമല്‍ തന്നെ അഭിനയിക്കുമോ എന്ന ചോദ്യവും സിനിമാപ്രേക്ഷകര്‍ക്കിടയിലുണ്ട്. കാരണം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന് ശേഷം അഭിനയം നിര്‍ത്തുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കമല്‍ ചിത്രത്തിലുണ്ടാവുമോ അതോ നേരത്തെ നടത്തിയ പ്രഖ്യാപനം പിന്‍വലിക്കുമോ എന്ന ചോദ്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഉള്ളത്.

തേവര്‍മകന് രണ്ടാം ഭാഗവുമായി കമല്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നായകനായി കമല്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആരാധകര്‍ 

ശങ്കര്‍ ഇന്ത്യന്‍ 2വിന് വേണ്ടി ലൊക്കേഷനുകള്‍ തേടി തുടങ്ങിയിരുന്നു. ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്‍ രണ്ട് വേഷങ്ങളിലാണ് അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യനിലും കമല്‍ രണ്ട് വേഷങ്ങളിലാണ് എത്തിയത്. സ്വാതന്ത്ര്യ സമരസേനാനിയായ സേനാപതിയായും അഴിമതിക്കാരനായ മകന്‍ ചന്ദ്രുവായും. രണ്ടാം ഭാഗത്തിലെ കമലിന്റെ രണ്ട് വേഷങ്ങളുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ക്യാമറ കൈകാര്യം ചെയ്യുന്നത് രവിവര്‍മ്മനാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018