FILM NEWS

2.0യുടെ വിഎഫ്എക്‌സ് ജോലികള്‍ ഏല്‍പ്പിച്ചിരുന്ന കമ്പനി പൂട്ടിപ്പോയി; രജനീ ചിത്രം നവംബര്‍ 29ന് എത്തിക്കാനാവുമോ എന്ന സംശയത്തില്‍ സിനിമാ ലോകം 

ആദ്യ ചിത്രങ്ങളില്‍ ഒന്നായ കാതലന്‍ മുതലേ ഗ്രാഫിക്‌സ് രംഗങ്ങള്‍ ചെയ്യാന്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ശങ്കര്‍ ശ്രദ്ധിക്കാറുണ്ട്. അവസാന ചിത്രങ്ങളായ യന്തിരനും ഐയിലും ഒക്കെ എത്തുമ്പോഴേക്കും കോടിക്കണക്കിന് രൂപയാണ് ശങ്കര്‍ മുടക്കാറുള്ളത്. ഇപ്പോള്‍ ശങ്കറിന്റെ ഉറക്കം കെടുത്തുന്നതും തന്റെ സ്വപ്‌ന സിനിമയായ 2.0യുടെ വിഎഫ്എക്‌സ് ജോലികളാണ്.

വിഎഫ്എക്‌സ് ജോലികള്‍ ചെയ്യാന്‍ ശങ്കറിന് തടസ്സം പണമല്ല. കോടികള്‍ വാരിയെറിയാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. എന്നാല്‍ സമയത്ത് ജോലികള്‍ തീര്‍ത്ത് കിട്ടാത്തതാണ് ശങ്കറിനെ അലട്ടുന്നത്. തന്റെ സ്വപ്‌ന ചിത്രമായതിനാല്‍ തന്നെ വിഎഫ്എക്‌സ് രംഗത്ത് ലോകത്തിലെ തന്നെ മികച്ച കമ്പനിയായ അമേരിക്കന്‍ കമ്പനിയെയാണ് ഏല്‍പ്പിച്ചത്. പക്ഷെ ജോലികള്‍ നട്‌ന് കൊണ്ടിരിക്കേ സാമ്പത്തിക മാന്ദ്യം കാരണം ആ കമ്പനി പൂട്ടിപ്പോയി.

പിന്നീട് ഇതേ വിഎഫ്എക്‌സ് ജോലികള്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. എല്ലാല്‍ പ്രതീക്ഷിച്ച വേഗത്തിലല്ല ഈ കമ്പനി ജോലികള്‍ തീര്‍ക്കുന്നത്. നൂറ്റമ്പത് കോടികള്‍ രൂപയോളം ഇത് വരെ വിഎഫ്എക്‌സിന് വേണ്ടി ചെലവഴിച്ചുവെങ്കിലും ജോലി തീര്‍ത്ത് ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 15ന് മുന്‍പ് ജോലികള്‍ തീര്‍ക്കണമെന്നാണ് ശങ്കര്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള അന്ത്യ ശാസനം.

നവംബര്‍ 29ന് ചിത്രം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15ന് മുന്‍പ് വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തീകരിച്ച് ലഭിച്ചെങ്കില്‍ മാത്രമേ ചിത്രം പ്രഖ്യാപിച്ച ദിവസം റിലീസ് ചെയ്യാന്‍ കഴിയുകയുള്ളൂ. അത് കൊണ്ട് തന്നെ റിലീസ് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് സിനിമാ പ്രേക്ഷകര്‍.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്.തമിഴിലും ഹിന്ദിയിലും എത്തുന്ന ചിത്രം പത്തു ഭാഷകളില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കും.അക്ഷയ് കുമാര്‍ വില്ലനായെത്തുന്നു.

രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്നു എന്നത് തന്നെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ ബ്രാന്‍ഡ് വാല്യൂവും ഇത് കൂട്ടുന്നു.3000 ടെക്‌നീഷ്യന്‍സാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഹിന്ദിയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018