FILM NEWS

‘എന്ന് റിലീസ് ചെയ്യണം, നിങ്ങള്‍ പറഞ്ഞോ, അന്ന് ചെയ്യാം’; ചരിത്രത്തിലാദ്യമായി ആരാധകര്‍ റിലീസ് തിയ്യതി തീരുമാനിച്ച ചിത്രമായി വിജയ് ദേവരക്കൊണ്ട ചിത്രം 

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. ആദ്യ ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി വന്‍വിജയമായതോടെയാണ് വിജയ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വന്ന ഗീതാഗോവിന്ദം അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. നേടിയത് 140 കോടി രൂപയോളമാണ്. തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദം കേരളത്തിലും റിലീസ് ചെയ്തിരുന്നു. മൊഴി മാറ്റിയല്ല ചിത്രം കേരളത്തിലെത്തിയത്. തെലുങ്കില്‍ തന്നെയായിരുന്നു. എന്നിട്ടും മോശമല്ലാത്ത ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.

വിജയ് ദേവരക്കൊണ്ട തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നോട്ട എന്ന ചിത്രത്തിലൂടെയാണ് വിജയുടെ അരങ്ങേറ്റം. ചിത്രം ഒക്ടോബര്‍ 5ന് തിയ്യേറ്ററുകളില്‍ എത്തും. ഈ റീലീസ് തിയ്യതി തീരുമാനിക്കപ്പെട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്. അത് പറയാം.

സിനിമയുടെ ചരിത്രത്തിലാദ്യമായി ചിത്രത്തിലെ നായകന്‍ ആരാധകരോട് റിലീസ് തിയ്യതി തീരുമാനിക്കാന്‍ ആവശ്യപ്പെട്ട ചിത്രമാണ് നോട്ട. ആരാധകര്‍ തെരഞ്ഞെടുത്ത ദിവസമാണ് ഒക്ടോബര്‍ 5. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. സത്യരാജും നാസറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗീതാഗോവിന്ദം എന്ന ചിത്രം വന്‍വിജയമാണ് നേടിയത്. ചിത്രം ഇറങ്ങി 26 ദിവസത്തിനുള്ളില്‍ ചിത്രം നേടിയത് 123 കോടി രൂപയാണ്. ഇപ്പോള്‍ അതിലേറെ ആയിട്ടുണ്ടാവും. അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിയ്യേറ്റര്‍ വിതരണാവകാശം തന്നെ വിറ്റ് പോയത് 15 കോടി രൂപക്കാണ്. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ 370 ശതമാനം തുക ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു.

പരശുറാം ആണ് ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിലെ പ്രശസ്ത നിര്‍മ്മാതാവും അല്ലു അര്‍ജുന്റെ പിതാവുമായ അല്ലു അരവിന്ദ് ആണ് ചിത്രം നിര്‍മ്മിച്ചത്. പ്രതീക്ഷിക്കാത്ത ലാഭം നേടിതന്നെ സംവിധായകന് പ്രതിഫലത്തിന് പുറമേ വലിയൊരു സമ്മാനം നല്‍കാന്‍ നിര്‍മ്മാതാവ് മറന്നില്ല.

സിനിമയ്ക്ക് കിട്ടിയ ലാഭത്തില്‍ നിന്ന് അല്ലു അരവിന്ദ് 10 കോടി രൂപയാണ് പരശുറാമിന് നല്‍കിയത്. വിജയ് ദേവരക്കൊണ്ടക്ക് വിജയനായകന്‍ എന്ന ഇമേജും ചിത്രം നല്‍കി. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലേലം ചെയ്ത് 25 ലക്ഷം രൂപമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ഇത്തരം സംഭവങ്ങള്‍ വിജയ് ദേവരക്കാണ്ടയെ പ്രേക്ഷകരുടെ പ്രിയനടനാക്കി മാറ്റിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018