FILM NEWS

ഒരു കോടിയുടെ ഫ്‌ളാറ്റിനു പുറമെ ലിജോ പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ടി’ലേക്കും വിജയ് ബാബു ചിത്രത്തിലേക്കും ബിഗ് ബോസ് വിജയി സാബുമോന്‍ 

ഒരു കോടിയിലധികം വോട്ടുകള്‍ നേരിടായണ് സാബുമോന്‍ ബിഗ്‌ബോസ് ബോസിലെ വിജയിയായത്. അവതാരകനായ മോഹന്‍ലാലാണ് വിജയിലെ പ്രഖ്യാപിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ വിജയിയായ സാബുമോന്‍ അബ്ദുസമദിന് ഫ്‌ളാറ്റിനു പുറമെ രണ്ട് സിനിമയിലേക്കുളള അവസരങ്ങളും. സംവിധായകന്‍ ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ജെല്ലികെട്ടിലും സംവിധായകന്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും രണ്ടു കിടിലന്‍ വേഷങ്ങളാണ് സാബുവിനായി കാത്തിരിക്കുന്നത്.

ഫിനാലെ വേദിയില്‍ നേരിട്ടെത്തിയാണ് ലിജോ പെല്ലിശ്ശേരിയും വിജയ്ബാബുവും ഇക്കാര്യം പ്രഖ്യാപിച്ചത്. ജെല്ലിക്കെട്ടിലെ പ്രധാന കഥാപാത്രം ഒരു പോത്ത് ആണെന്നും ചാടിപ്പോയ പോത്തിലെ പിടിക്കാന്‍ നടക്കുന്ന മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ് സാബുവിന്റെതെന്നും ലിജോ പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാവ് തോമസ് പണിക്കരും ലിജോയ്‌ക്കോപ്പം എത്തിയിരുന്നു. ഫ്രൈഡേ ഫിലം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ സാബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വിജയ് ബാബുവും വേദിയില്‍ പ്രഖ്യാപിച്ചു.

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലൂടെ അരിസ്റ്റോ സുരേഷിനും സിനിമാവസരം ലഭിച്ചു. രാജീവ് കുമാര്‍ ഫിനാലെ വേദിയില്‍ നേരിട്ടെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു കോടിയിലധികം വോട്ടുകള്‍ നേടിയാണ് സാബുമോന്‍ ബിഗ്‌ബോസ് ബോസിലെ വിജയിയായത്. അവതാരകനായ മോഹന്‍ലാലാണ് വിജയിലെ പ്രഖ്യാപിച്ചത്. നടിയും അവതാരികയുമായ പേര്‍ളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. സാബു, ഷിയാസ് കരീം, പേളി മാണി, അരിസ്റ്റോ സുരേഷ്, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് ഫിനലെയിലെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018