FILM NEWS

ഡെലിഗേറ്റ് ഫീസ് 2000 ആയി ഉയര്‍ത്തി; ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്ര മേള 

കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചെലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചെലവിലാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. 600 രൂപയായിരുന്നു കഴിഞ്ഞ തവണത്തെ ഫീസ്. 10 ലക്ഷം രൂപ നല്‍കിയിരുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അധിക ഫണ്ട് ഇത്തവണ ലഭിക്കാത്തതു കൊണ്ടാണ് ഫീസ് വര്‍ദ്ധിപ്പിച്ചത്. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആറ് കോടി രൂപ ചിലവില്‍ നടത്തിയ മേള ഇത്തവണ നടത്തുന്നത് മൂന്ന് കോടി രൂപ ചിലവിലാണ്.

വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും ഏഷ്യന്‍ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെ ആയിരിക്കും ജൂറികളെ കണ്ടെത്തുക. മേള നടക്കുന്ന ദിവസങ്ങളില്‍ സാധാരണ നടത്താറുള്ള ശില്‍പശാല, പാനല്‍ ഡിസ്‌കഷന്‍, എക്‌സിബിഷന്‍ തുടങ്ങിയവയും ഒഴിവാക്കും.

ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് മേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 ചിത്രങ്ങളാണ് മേളയിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 120 ചിത്രങ്ങളായിരിക്കും ഉണ്ടാകുക. പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് പ്രേക്ഷകരുടെ അഭിപ്രായത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018