FILM NEWS

വീഡിയോ ചോര്‍ന്നു, ഒരു ദിവസം മുമ്പെ ഒടിയന്‍ ട്രെയിലറുമായി മോഹന്‍ലാല്‍; ആവേശമുണര്‍ത്തി ഇരുട്ടിന്റെ രാജാവ്‌

പുലി മുരുകന് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആരാധകര്‍ക്ക് ആവേശമായി ആക്ഷനും തീപ്പൊരി ഡയലോഗുകളും ഒളിപ്പിച്ച് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍ എത്തുന്ന ഒടിയനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ട്രെയിലര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

ഇരുട്ടിന്റെ രാജാവെന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്ന ട്രെയിലര്‍ വിവിധ വേഷപ്പകര്‍ച്ചകള്‍ വ്യക്തമാക്കുന്നു. ഒന്നര മിനിറ്റു നീണ്ടു നില്‍ക്കുന്ന ട്രെയിലര്‍ ആരാധകര്‍ക്കായി സസ്‌പെന്‍സും ആക്ഷനും ഒളിപ്പിച്ചിരിക്കുന്നു. പ്രമുഖ പരസ്യ സംവിധായകന്‍ വിഎ. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുലി മുരുകന് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിക്രം വേദയുടെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ച സാം സി എസ്സാണ് ചിത്രത്തിന്റെയും പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യര്‍, പ്രകാശ് രാജ്, മനോജ് ജോഷി ഇന്നസെന്റ് എന്നിവരാണ്.ദേശീയ അവാര്‍ഡ് ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ തിരക്കഥയൊരുക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലും വാരണാസ്സിയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് രണ്ടാമൂഴവും സംവിധാനം ചെയ്യുന്നത്.

Odiyan Official Trailer

Posted by Mohanlal on Tuesday, October 9, 2018

ട്രെയ്‌ലര്‍ നാളെ റിലീസ് ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കൊപ്പം തീയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018