FILM NEWS

ഭദ്രന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലല്ല; സൗബിന്‍ ഷാഹിറെന്ന് റിപ്പോര്‍ട്ടുകള്‍ 

കോമഡി വേഷങ്ങളില്‍ ആയിരുന്നു സൗബിന്‍ ഷാഹിര്‍ തിളങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ സൗബിനെ നായകവേഷത്തിലേക്കും പരിഗണിക്കാം എന്ന സന്ദേശം നല്‍കിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ചിത്രം മികച്ച വിജയമാണ് നേടിയത്. ഇതിനെ തുടര്‍ന്ന് നായകവേഷങ്ങളിലേക്ക് സൗബിന് നിരവധി പേരാണ് പരിഗണിക്കുന്നത്. ഗപ്പി എന്ന ടൊവിനോ സിനിമയിലൂടെ മികച്ച അഭിപ്രായം നേടിയ ജോണ്‍ പോളെന്ന സംവിധായകന്‍ തന്റെ രണ്ടാം ചിത്രം അമ്പിളി ഒരുക്കുമ്പോള്‍ നായകനായി തെരഞ്ഞെടുത്തത് സൗബിനെയാണ്. മറ്റ് നിരവധി പ്രൊജക്ടുകള്‍ ആണ് സൗബിനെ നായകനായി പരിഗണിക്കുന്നത്.

സൗബിന്‍ ഷാഹിറിനെ കുറിച്ച് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഒരു വലിയ പ്രൊജക്ടിനെ കുറിച്ചാണ്. നീണ്ട കാലത്തിന് ശേഷം സംവിധായകന്‍ ഭദ്രന്‍ ചിത്രമൊരുക്കുന്നു. നായകന്‍ സൗബിന്‍ ഷാഹിറായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്നിന്‍ കുരിശ് എന്നാണ് ചിത്രത്തിന്റെ പേര്. മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സൗബിന്‍ ചിത്രത്തിന് ശേഷമായിരിക്കും നടക്കുക. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭദ്രന്‍ അവസാനമായി സംവിധാനം ചെയ്ത ഉടയോന്‍ പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. ആട് തോമയെന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഭദ്രന്‍ ചിത്രം സ്ഫടികം ഇപ്പോഴും സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.

ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന അര കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന ചിത്രത്തിലും സൗബിന്‍ തന്നെയാണ് നായകന്‍. ഈ ചിത്രത്തിന് ശേഷമായിരിക്കും ഭദ്രന്‍ ചിത്രത്തിലേക്ക് കടക്കുക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018