FILM NEWS

‘സ്വഭാവദൂഷ്യം അലന്‍സിയറിന് അലങ്കാരം’; ഒരുമിച്ച് ജോലി ചെയ്തതില്‍ ലജ്ജിക്കുന്നെന്ന് ആഷിഖ് അബു

ആഷിഖ് അബു
ആഷിഖ് അബു

ആഷിക് അബു നിര്‍മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ഒരു പ്രധാനകഥാപാത്രമായ ബേബിച്ചേട്ടനെ അവതരിപ്പിച്ചത് അലന്‍സിയര്‍ ആയിരുന്നു. അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

നടന്‍ അലന്‍സിയറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും വെളിപ്പെടുത്തല്‍ നടത്തിയ യുവനടി ദിവ്യ ഗോപിനാഥിനെ പിന്തുണച്ചും സംവിധായകന്‍ ആഷിഖ് അബു. പല സെറ്റുകളിലും അലന്‍സിയര്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. ചില സിനിമകളില്‍ അലന്‍സിയറിനൊപ്പം ജോലി ചെയ്തതില്‍ ലജ്ജിക്കുകയാണെന്ന് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍!  
ആഷിഖ് അബു  

മീറ്റൂ കാമ്പയിന്റെ ഭാഗമായി ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന വെബ്‌സൈറ്റില്‍ പേര് വെളിപ്പെടുത്താതെ ഒരു യുവതി എഴുതിയ ലേഖനത്തിലാണ് അലന്‍സിയര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി ഉയര്‍ന്നത്. സംഭവം ചര്‍ച്ചയായപ്പോള്‍ തന്നെ ദിവ്യ താനാണ് ആരോപണം ഉന്നയിച്ചത് എന്ന് വ്യക്തമാക്കിയിരുന്നു.

2018 ല്‍ പുറത്തിറങ്ങിയ 'ആഭാസം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ആരോപണം ശരിയാണെന്നും അലന്‍സിയര്‍ വളരെ മോശമായാണ് സെറ്റില്‍ പെരുമാറിയിരുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ ജുബ്രിത് നമ്രാടത്തും വ്യക്തമാക്കിയിരുന്നു. ദിവ്യയെ അലന്‍സിയര്‍ ആക്രമിക്കുന്നതിന് സാക്ഷിയാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018