FILM NEWS

‘വിശ്വാസ’വുമായി തല; യങ് ലുക്കില്‍ പുതിയ പോസ്റ്റര്‍; സസ്‌പെന്‍സ് പുറത്തുവിടാതെ നിര്‍മ്മാതാക്കള്‍  

 അജിത്ത് കുമാര്‍ 
അജിത്ത് കുമാര്‍ 
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം തലമുടി കറുപ്പിച്ചുള്ള അജിതിനെയും ചിത്രത്തില്‍ കാണാം. എന്നാല്‍ ഇത് രണ്ട് കഥാപാത്രങ്ങളാണോ അതോ ഒരു കഥാപാത്രത്തിന്റെ രണ്ട് ഗെറ്റപ്പുകളാണോ എന്ന കാര്യം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

വീരം, വേതാളം, വിവേഗം അജിത്തും സംവിധായകന്‍ ശിവയും ഇതിന് മുന്‍പ് ഒന്നിച്ചത് ഈ മൂന്ന് ചിത്രങ്ങളിലാണ്. മൂന്നിന്റെയും പേര് ആരംഭിച്ചിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരം 'വി'യിലും. നാലാം തവണ ഒരുമിച്ചെത്തുമ്പോഴും തലയും ശിവയും പതിവു തെറ്റിച്ചിട്ടില്ല.

'വിശ്വാസം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായെത്തുന്നത്. പൊങ്കല്‍ റിലീസായി വിശ്വാസം തിയേറ്ററുകളിലെത്തും.

ആദ്യ പോസ്റ്ററില്‍ അജിത്തിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അവതരിപ്പിച്ചത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം പ്രായം കുറഞ്ഞ അജിത്ത് കഥാപാത്രത്തെയും പോസ്റ്ററില്‍ കണ്ടു. വിശ്വാസത്തില്‍ തല ഡബിള്‍ റോളാണോ എന്ന ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്. ഒരു കഥാപാത്രത്തിന്റെ രണ്ട് ഗെറ്റപ്പുകളാണോ എന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

തല-ശിവ കൂട്ടുകെട്ടില്‍ അവസാനമിറങ്ങിയ വിവേഗം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. 130 കോടി ബജറ്റില്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ചിത്രീകരിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനമുണ്ടാക്കാതെ പോയി. ഇത് മറികടക്കാനുള്ള ശ്രമം കൂടിയാണ് വിശ്വാസം.

‘വിശ്വാസ’വുമായി തല; യങ് ലുക്കില്‍ പുതിയ പോസ്റ്റര്‍; സസ്‌പെന്‍സ് പുറത്തുവിടാതെ നിര്‍മ്മാതാക്കള്‍  

തമ്പി രാമയ്യ, വിവേക്, ബോസ് വെങ്കട്ട്, യോഗി ബാബു, കോവൈ സരള എന്നിവരാണ് വിശ്വാസത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം രവി ആവാനയാണ് വില്ലന്‍. നാനി നായകനായ തെലുങ്ക് ചിത്രം കൃഷ്ണാര്‍ജുന യുദ്ധത്തിലൂടെ രവി തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. രവി ആവാനയുടെ ആദ്യ തമിഴ് ചിത്രമാണ് വിശ്വാസം.

സെന്തിലും അരുണ്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമനാണ്. വിശ്വാസത്തിന് ശേഷം അജിത് 'തീരന്‍ അധികാരം ഒന്‍ട്ര്' സംവിധായകനായ എച്ച് വിനോദിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018