FILM NEWS

രണ്ടാമൂഴം, തിരക്കഥ തിരികെ ആവശ്യപ്പെട്ടുളള എംടിയുടെ ഹര്‍ജി അടുത്ത മാസം പരിഗണിക്കും ; സംവിധായകന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി 

രണ്ടാമൂഴത്തിന്‍രെ തിരക്കഥാ തിരികെ ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എംടി ഹര്‍ജി നല്‍കിയത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുളള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചതോടെയാണ് രണ്ടാമൂഴം പ്രതിസന്ധിയിലായത്. കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ച എംടി സംവിധായകനില്‍ നിന്നും മുന്‍കൂര്‍ ആയി കൈപ്പറ്റിയ തുക തിരികെനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹര്‍ജിയില്‍ സംവിധായകന്‍ ശ്രീകുമാര മേനോനും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

നാലുവര്‍ഷം മുമ്പാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരുവര്‍ഷം കൂടീ സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

സിനിമയുടെ പ്രഖ്യാപനഘട്ടം മുതലെ നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാഭാരതമെന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂല സംഘടനകളാണ് ഭീഷണി മുഴക്കിയത്.

ചിത്രത്തിന് മലയാളത്തില്‍ രണ്ടാമൂഴമെന്ന പേരും മറ്റ് ഭാഷകളില്‍ മഹാഭാരതമെന്ന പേരിലാകും ഇറങ്ങുകയെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018