FILM NEWS

നാഗചൈതന്യയുടെ വില്ലനായി മാധവന്‍; ‘സവ്യസാച്ചി’ ട്രെയിലര്‍ പുറത്ത്  

മാധവന്‍
മാധവന്‍
ബാഹുബലിയുടെ സംഗീതസംവിധായകനായ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

മാധവന്‍ ആദ്യമായി മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം സവ്യസാച്ചിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നാഗചൈതന്യ നായകനാകുന്ന ചിത്രത്തില്‍ വില്ലനായാണ് 'മാഡി' എത്തുന്നത്. നാഗചൈതന്യ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. 2010ല്‍ പുറത്തിറങ്ങിയ 'ഓം ശാന്തി'യ്ക്ക് വേണ്ടിയായിരുന്നു മാധവന്‍ ഇതിന് മുമ്പ് തെലുങ്കില്‍ അഭിനയിച്ചത്.

'പ്രേമ'ത്തിന് ശേഷം സംവിധായകന്‍ ചന്തു മൊണ്ടേറ്റിയും നാഗചൈതന്യയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് സവ്യസാച്ചിക്ക്. ആദ്യ ചിത്രമായ പ്രേമം വന്‍ വിജയം നേടിയിരുന്നു.

സ്വന്തമായി തീരുമാനം എടുക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളതാണ് നായകന്റെ ഇടതുകൈ. തന്നിഷ്ടക്കാരനായ ഇടതുകൈയും നായകനും തമ്മിലുള്ള രസകരമായ സംഭവങ്ങളും അതിനിടയിലേക്ക് മാധവന്റെ വില്ലന്‍ കഥാപാത്രം കടന്നുവരുന്നതുമാണ് ചിത്രത്തില്‍.

ബോളിവുഡ് താരമായ നിധി അഗര്‍വാളിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സവ്യസാച്ചി. ബാഹുബലിയുടെ സംഗീതസംവിധായകനായ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മൈത്രി മൂവീസ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ 2ന് പ്രദര്‍ശനത്തിനെത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018