FILM NEWS

‘പ്രേക്ഷകര്‍ക്ക് എന്നേക്കാള്‍ നന്നായി സിനിമ അറിയാം’; തെറ്റുകള്‍ ചൂണ്ടിക്കാട്ടാനാവശ്യപ്പെട്ട കൂദാശ സംവിധായകന് പറയാനുള്ളത്‌ 

സൂപ്പര്‍താരങ്ങളില്ലാത്തതു കൊണ്ടും വലിയ പ്രൊമോഷന്‍ ക്യാംപെയ്ന്‍ നടത്താന്‍ കഴിയാത്തതു കൊണ്ടും മറ്റൊരു ടൊറന്റ് ഹിറ്റ് ആയി മാറുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചിത്രം മാറാതിരിക്കട്ടെ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

വിമര്‍ശനാത്മക നിരൂപണങ്ങള്‍ സിനിമയെ ബാധിക്കുമെന്ന കാരണത്താല്‍ റിപ്പോര്‍ട്ട് ചെയ്ത് റിമൂവ് ചെയ്യിക്കുന്ന ഈ കാലത്താണ് നിങ്ങള്‍ കീറിമുറിച്ച് വിമര്‍ശിച്ചോളു, നിങ്ങളുടെ അഭിപ്രായങ്ങളിലാണ് ഞങ്ങളുടെ ചിത്രത്തിന്റെ ഭാവി എന്ന് തുറന്നെഴുതുന്ന ഒരു സംവിധായകനെ കണ്ടത്. കൂദാശയിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ച ഡിനു തോമസ് ഈലന്‍. ആദ്യ സിനിമ എങ്ങനെയുണ്ടെന്ന് പ്രേക്ഷകര്‍ നേരിട്ട് പറഞ്ഞറിയാനുള്ള ഒരു സംവിധായകന്റെ ആഗ്രഹം കൊണ്ടാണ് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതെന്ന് ഡിനു പറയുന്നു.

അവകാശ വാദങ്ങള്‍ അധികമൊന്നുമില്ലാതെയാണ് കൂദാശ തിയേറ്ററിലെത്തിയത്. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ട ബാബുരാജ് എന്ന നടന് അദ്ദേഹം അര്‍ഹിക്കുന്ന ഒരു മികച്ച കഥാപാത്രം നല്‍കിയെന്നു മാത്രമാണ് ആകെ ഉന്നയിക്കുന്ന അവകാശവാദം. അതുകൊണ്ടാകാം ആദ്യ ദിവസങ്ങളില്‍ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമായിരുന്നു. ബാബുരാജ് ഒഴികെ എടുത്തു പറയാന്‍ തക്ക മുന്‍നിരതാരങ്ങള്‍ ചിത്രത്തിലില്ലാതിരുന്നതും തിയേറ്ററുകളില്‍ ആളെ കുറച്ചു. ആ പ്രതിസന്ധികളെല്ലാം ഇപ്പോള്‍ കൂദാശ തരണം ചെയ്യുകയാണെന്ന് ഡിനു ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

വളരെ കുറച്ചു തിയേറ്ററുകളിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാന്‍ കഴിഞ്ഞത്, അതില്‍ പലതിലും രാവിലത്തെയോ രാത്രിയിലേയോ ഒരു ഷോ മാത്രമാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തില്‍ പോലും രണ്ട് ഷോയിലാണ് ആരംഭിച്ചത്. കുടുംബചിത്രം ആണെന്നറിഞ്ഞ് ആളുകള്‍ എത്തിത്തുടങ്ങിയതിനാല്‍ ഷോകളുടെ എണ്ണം കൂട്ടി ലഭിക്കുന്നുണ്ടെന്നും ഡിനു കൂട്ടിച്ചേര്‍ത്തു.

നവ മാധ്യമങ്ങളും അവയിലെ ചലച്ചിത്ര കൂട്ടായ്മകളുമാണ് കൂദാശയെ പിന്തുണച്ചത്. ആളുകളുടെ അഭിപ്രായം കേട്ടറിഞ്ഞാണ് കൂടുതല്‍ പ്രേക്ഷകര്‍ തിയേറ്റിലേക്കെത്തുന്നത്. അവര്‍ പറയുന്ന വിമര്‍ശനങ്ങളെല്ലാം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമ കണ്ട എല്ലാവരോടും ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചിക്കുന്നുണ്ട്, പോസിറ്റീവ് ആയിക്കോട്ടെ നെഗറ്റീവ് ആയിക്കോട്ടെ ഇതെന്റെ ആദ്യ സിനിമയാണ്. എനിക്ക് പറ്റിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പ്രേക്ഷകര്‍ക്ക് കഴിയും. അവരും എന്നെപ്പോലെ തന്നെ ഒരുപാട് വര്‍ഷങ്ങളായി സിനിമ കാണുന്നവരാണ്. പലര്‍ക്കും എന്നെക്കാള്‍ നന്നായി സിനിമ അറിയാനും പറ്റും. അതുകൊണ്ട് തന്നെ അവര്‍ ചൂണ്ടിക്കാട്ടുന്ന തെറ്റുകള്‍ ഞാന്‍ അംഗീകരിക്കുന്നു.
ഡിനു തോമസ് ഈലന്‍

ഇത് ഒരു ചെറിയ ചിത്രമാണ്. ബാബുരാജിന്റെ മികച്ച കഥാപാത്രങളിലൊന്നാണിതെന്നുള്ള അവകാശവാദം മാത്രമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ചിത്രം കണ്ട മോഹന്‍ലാലും ജയസൂര്യയുമടക്കമുള്ളവര്‍ അത് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ചിത്രം കേരളത്തിന് പുറത്തു റിലീസ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷക പ്രതികരണങ്ങള്‍ കിട്ടുമ്പോള്‍ അതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതെല്ലാം വളരെ പോസിറ്റീവ് ആയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഡിനു ബാബുരാജിനൊപ്പം ചിത്രീകരണത്തിനിടെ  
ഡിനു ബാബുരാജിനൊപ്പം ചിത്രീകരണത്തിനിടെ  

ത്രില്ലര്‍-ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വാടകക്കൊലയാളിയായിരുന്ന മെത്രാന്‍ ജോയ് എന്ന കഥാപാത്രമായാണ് ബാബുരാജ് എത്തുന്നത്. മെത്രാന്‍ ജോയ് ഗുണ്ടാജീവിതം ഉപേക്ഷിച്ച് മകളോടൊപ്പം സന്തോഷമായി കഴിയുന്നതിനിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് കൂദാശ കൈകാര്യം ചെയ്യുന്നത്. സമൂഹത്തില്‍ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ നേരിടുന്ന ആകുലതകള്‍ ചിത്രം മുന്നോട്ട് വെയ്ക്കുന്നുമുണ്ട്. ബാബുരാജിനൊപ്പം ആര്യന്‍ കൃഷ്ണ മേനോന്‍, സായികുമാര്‍, ദേവന്‍, ജോയ് മാത്യു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒഎംആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ മുഹമ്മദ് റിയാസ്, ഒമര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018