FILM NEWS

‘പിടിച്ചുനില്‍ക്കാന്‍ വാപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്’; നടനാകാന്‍ ആഗ്രഹിച്ചിട്ടേയില്ലെന്ന് ഷെയ്ന്‍ നിഗം 

'അന്നയും റസൂലിലെ' നായികയുടെ ദേഷ്യക്കാരനായ അനിയന്‍ മുതല്‍ 'ഈടയിലെ' നിസ്സഹായനായ കാമുകന്‍ വരെയുള്ള ഷെയ്ന്‍ നിഗമിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് തൊട്ടടുത്ത വീട്ടിലെ പയ്യന്‍ ഇമേജാണ് നല്‍കിയത്. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ സ്വാഭാവികത ചോര്‍ന്നു പോകാതെ അവതരിപ്പിച്ചാണ് പ്രേക്ഷകര്‍ക്കിടയില്‍ ഷെയ്ന്‍ തന്റേതായ ഇടം നേടിയെടുത്തത്. ഷെയ്ന്‍ മലയാളി സിനിമയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. പുതിയ ഒരുപിടി ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പിതാവ് അബി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുള്ളതിനാല്‍ നടനാവുക എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് ഷെയ്ന്‍ പറയുന്നു. സിനിമയില്‍ ഛായാഗ്രഹകനോ സംവിധായകനോ ആവണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചതെന്ന് ഷെയ്ന്‍ പറഞ്ഞു. 'ദ ഹിന്ദു ഫ്രൈഡേ റിവ്യൂ'വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവനടന്റെ പ്രതികരണം.

ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയലില്‍ അഭിനയിക്കുമ്പോള്‍ പോലും ക്യാമറയുടെ പിന്നില്‍ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പിന്നെ കുറച്ചു ഷോര്‍ട്ട് ഫിലിംസ് ചെയ്തു കഴിഞ്ഞാണ് സൗബിക്ക രാജീവ് രവിയെ കാണാന്‍ പറഞ്ഞത്. അങ്ങനെയാണ് അന്നയും റസൂലില്‍ അവസരം ലഭിച്ചത്.
ഷെയ്ന്‍ നിഗം

ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെയെല്ലാം ഉള്ളില്‍ തന്റെ ഒരംശം ഉണ്ടെന്ന് ഷെയ്ന്‍ ചൂണ്ടിക്കാട്ടി. ‘കിസ്മത്തും’, ‘c\o സൈറ ബാനു’വും ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നാലും ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഏറ്റവും അടുത്തു നില്‍ക്കുന്നത്.

‘പിടിച്ചുനില്‍ക്കാന്‍ വാപ്പ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്’; നടനാകാന്‍ ആഗ്രഹിച്ചിട്ടേയില്ലെന്ന് ഷെയ്ന്‍ നിഗം 

‘വലിയ പെരുന്നാള്‍’ എന്ന ചിത്രത്തില്‍ ഒരു ഡാന്‍സറായാണ് വേഷമിടുന്നത്. ആ ചിത്രം എന്റെ ഇമേജ് പൊളിച്ചെഴുതുന്ന ഒന്നായിരിക്കും. ഇമോഷണ്‍സും ഫാന്റസിയുമൊക്കെ നിറഞ്ഞ ചിത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇഷ്ടമുള്ള ഴോണറിലുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇപ്പോള്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ ആണ് ഷെയ്‌ന്റെ പുതിയ ചിത്രം. ചിത്രം ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തിട്ടുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018