FILM NEWS

175 അടി ഉയരത്തില്‍ വിജയ് കൊല്ലം പീരങ്കി മൈതാനത്ത്; രാജ്യത്തെ ഏറ്റവും വലിയ കട്ടൗട്ട് ഉയര്‍ത്തി ആരാധകര്‍  

ഇളയദളപതി വിജയ്‌യുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് കൊല്ലത്തെ ആരാധകര്‍. 175 അടി പൊക്കമുള്ള കട്ടൗട്ട് നടന്‍ സണ്ണി വെയ്‌നാണ് അനാവരണം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ കട്ടൗട്ട് കൊല്ലം നന്‍പന്‍സ് ഫാന്‍ ക്ലബ്ബാണ് കൊല്ലം പീരങ്കി മൈതാനത്ത് ഒരുക്കിയത്. കൂറ്റന്‍ രൂപത്തിന് പുറമേ സാമൂഹിക സേവനത്തിനായി ഒരു ലക്ഷം രൂപയും വിജയ് ആരാധകര്‍ മാറ്റിവെച്ചിട്ടുണ്ട്. ദീപാവലിയ്ക്ക് വിജയ് ചിത്രം സര്‍ക്കാര്‍ തിയേറ്ററിലെത്തുന്നതിനോടനുബന്ധിച്ചാണ് ആഘോഷങ്ങള്‍.

ഏആര്‍ മുരുഗദോസാണ് സര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്യെ നായകനാക്കി മുരുകദോസ് ഒരുക്കിയ തുപ്പാക്കിയും കത്തിയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ മറ്റൊരു ഹിറ്റ് ചിത്രം കൂടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ വിജയുടെ രാഷ്ട്രീയ പ്രവേശനമായും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് ഒരാള്‍ തമിഴ്നാടിലെ ജനങ്ങളുടെ ഇടയിലേക്ക് എത്തുന്നതും രാഷ്ട്രീയമായ മുന്നേറ്റങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധാ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ചിത്രം നവംബര്‍ ആറിന് റിലീസ് ചെയ്യും.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018