FILM NEWS

‘ആ ദിവസങ്ങളില്‍ ആത്മഹത്യ വരെ ആലോചിച്ചിരുന്നു; പിതാവിന്റെ വിയോഗം വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്’; ദുഃഖ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് എആര്‍ റഹ്മാന്‍ 

ഒരു സമയത്ത് തന്റെ ജീവിതം തികഞ്ഞ പരാജയമായിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും പ്രമുഖ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. കരിയറിന്റെ ആദ്യഘട്ടത്തിലുണ്ടായ ചില അനുഭവങ്ങളാണ് തന്നെ ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദഹം പറഞ്ഞു.

ഇരുപത്തിയഞ്ചാം വയസ്സ് വരെ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. മിക്കവര്‍ക്കും സ്വയം നമ്മള്‍ കൊളളില്ല എന്ന തോന്നലുണ്ടാകാറുണ്ട്. എനിക്കെന്റെ അച്ഛനെ വളരെ ചെറുപ്പത്തിലെ നഷ്ടപ്പെട്ടിരുന്നു. അത് എന്റെ ജീവിതത്തിലൊരു ശൂന്യത സൃഷ്ടിച്ചു.അങ്ങനെ കുറെ സംഭവ വികാസങ്ങള്‍ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇത്തരം സംഭവങ്ങളാണ് എനിക്ക് ജീവിതത്തില്‍ ധൈര്യം പകര്‍ന്നത്. എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നാണ് മരണം. എല്ലാത്തിനും എക്‌സപയറി ഡേറ്റ് ഉണ്ട്. അത് കൊണ്ട് ഒന്നിനെയും പേടിച്ചിട്ട് കാര്യമില്ല 
എആര്‍ റഹ്മാന്‍

ചെന്നെയില്‍ സ്വന്തമായി റിക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങിയതാണ് തന്റെ സംഗീത ജീവിതം ഏറെ മാറ്റിമറിച്ച സംഭവമെന്നും എആര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. അതിനു ശേഷമാണ് തന്റെ സംഗീത ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും വന്നുചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

എആര്‍ റഹ്മാനു ഒന്‍പതു വയസ്സു പ്രായം ഉളളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. പിതാവിന്റെ വിയോഗം ഏറെ തളര്‍ത്തി. ആ സമയത്ത് വന്ന അവസരങ്ങളില്‍ വെറും രണ്ടെണ്ണം മാത്രമാണ് ഏറ്റെടുത്തതെന്നും റഹ്മാന്‍ പറയുന്നു. റോജ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും റഹ്മാര്‍ പറയുന്നു.

‘നോട്ട്‌സ് ഓഫ് ഡ്രീംസ്’ എന്ന റഹ്മാന്റെ ജീവചരിത്രത്തില്‍ ജീവിതത്തില്‍ അദ്ദേഹം നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. കൃഷ്ണാ തിലോക്കാണ് പുസ്തകം എഴുതിയത്. പെന്‍ഗ്വിന്‍ ബുക്ക് ഹൗസുമായി ചേര്‍ന്നാണഅ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018