FILM NEWS

‘മണിരത്‌നം ചിത്രത്തില്‍ അവസരം ലഭിക്കുക എന്നാല്‍ ഹാര്‍വാര്‍ഡിലെത്തിയ പോലെ’; ദുല്‍ഖര്‍ സല്‍മാന്‍  

മണിരത്‌നം മാജിക്, ഇന്ത്യന്‍ സിനിമയില്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. അത് ആസ്വദിക്കാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതു പോലെ തന്നെ ആ മാജിക്കില്‍ ഭാഗമാവാന്‍ കാത്തിരിക്കുകയാണ് നമ്മുടെ അഭിനേതാക്കളും.

മലയാള താരങ്ങളെ സംബന്ധിച്ച് അത്തരമൊരു ഭാഗ്യം കിട്ടിയിട്ടുള്ളത് വളരെ കുറച്ചു പേര്‍ക്കുമാത്രമാണ്. പക്ഷേ ആ അവസരങ്ങള്‍ തേടിയെത്തിയപ്പോഴെല്ലാം മലയാള താരങ്ങള്‍ അവരുടെ കയ്യൊപ്പ് ആ ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അത്തരമൊരു മികച്ച പ്രകടനം മണിരത്‌നം ചിത്രത്തില്‍ കാഴ്ച വച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘ ഓകെ കൺമണി’ എന്ന ചിത്രത്തെിലെ മണിരത്‌നത്തിനൊപ്പമുള്ള അനുഭവങ്ങള്‍ ദുല്‍ഖര്‍ 'ടേക്ക് 2 വിത്ത് അനുപമ ആന്‍ഡ് രാജീവെന്ന' പോഡ്കാസ്റ്റില്‍ പങ്കു വച്ചു.

ദളപതിക്കു ശേഷം തന്റെ പിതാവും മണിരത്‌നം സാറും പലപ്പോഴും കണ്ടുമുട്ടുകയും ചിത്രങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ഇരുവര്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അവര്‍ പരസ്പരം അടുത്തിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ദുല്‍ഖര്‍ പങ്കുവച്ചു.

‘അദ്ദേഹത്തിന്റെ മനസ്സിലൂടെ ചിത്രത്തിന്റെ സീനുകള്‍ പായുകയായിരിക്കും. മണി സാറിന്റെ ചിത്രം ലഭിക്കുകയെന്നത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പോകുന്ന പോലെയാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുക എന്നാല്‍ നിങ്ങള്‍ എവിടെയോ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നോ നിങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുവെന്നൊക്കെയാണ് അര്‍ത്ഥം. അതൊരു വലിയ അംഗീകാരമാണ്.
ദുല്‍ഖര്‍ സല്‍മാന്‍

അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന സോയ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായാണ് ദുല്‍ഖര്‍ എത്തുന്നത്. കണ്ണും കണ്ണും കൊള്ളയടിച്ചാല്‍ എന്ന തമിഴ് ചിത്രവും. പ്രാണ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018