FILM NEWS

മുപ്പത് മിനിറ്റില്‍ ഒരുലക്ഷം ഡൗണ്‍ലോഡ്!; പുറത്തിറക്കിയ ഉടന്‍ ഒടിയന്‍ ആപ്പ് ഹാങ്ങായി   

മോഹന്‍ലാല്‍ ഇരുട്ടിന്റെ രാജാവായെത്തുന്ന ഒടിയനായുള്ള കാത്തിരിപ്പ് ആരാധകര്‍ തുടങ്ങിയിട്ട് നാളേറെയായി. ടീസറും ട്രെയ്ലറും പോസ്റ്ററുമെല്ലാം ആ കാത്തിരിപ്പിന്റെ പ്രതീക്ഷകള്‍ കൂട്ടി. ഓരോ ദിവസവും പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന വിവരങ്ങളാണ് ചിത്രത്തിനെക്കുറിച്ച് അറിയുന്നത്. ഏറ്റവുമൊടുവില്‍ ഒടിയന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയാണ് അണിയറപ്രവര്‍ത്തകര്‍ ആരാധകരെ ഞെട്ടിച്ചത്.

30 മിനിറ്റിനുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍ ആരാധകരുടെ തിരക്ക് താങ്ങാന്‍ കഴിയാതെ ആപ്പ് സെര്‍വര്‍ ഹാങ്ങ് ആയി. ഒരു മിനിറ്റില്‍ മുന്നൂറ് പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായാണ് കണക്കാക്കുന്നത്. സെര്‍വര്‍ തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഒടിയന്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആപ്പ് ഒരുങ്ങിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിരിക്കുന്ന ആപ്പില്‍ ചിത്രത്തിന്റെ പുതിയ വാര്‍ത്തകള്‍, ഫോട്ടോകള്‍ പോസ്റ്ററുകള്‍, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍, തിയേറ്റര്‍ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.

പ്രമുഖ പരസ്യ സംവിധായകന്‍ വിഎ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 11ന് തിയ്യേറ്ററുകളില്‍ തിയ്യേറ്ററുകളില്‍ എത്തും. ഏറ്റവും കൂടുതല്‍ തിയ്യേറ്റുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായി ഒടിയനെ മാറ്റാനുള്ള ശ്രമവും അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.

മോഹന്‍ലാല്‍ 30 മുതല്‍ 65 വയസ്സ് വരെയുള്ള വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 25 കോടി രൂപയാണ്.മഞ്ജു വാര്യര്‍, പ്രകാശ് രാജ്, മനോജ് ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ തിരക്കഥയൊരുക്കുന്നു. പുലി മുരുകന് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018