FILM NEWS

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നാളെ എത്തുന്നു; കേരളത്തില്‍ മാത്രം 338 പ്രത്യേക പ്രദര്‍ശനങ്ങള്‍  

'തുപ്പാക്കി'ക്ക് ശേഷം വിജയ്യും സംവിധായകന്‍ എആര്‍ മുരുഗദോസും ഒരുമിക്കുന്ന 'സര്‍ക്കാരിന്റെ' റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ തിയേറ്ററുകളുടെ എണ്ണവും, ഷോകളുടെ വിവരങ്ങളും പുറത്തു വിട്ടു.

ലോകത്താകമാനം 3400 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ഷോകളുടെ ടിക്കറ്റുകള്‍ തമിഴ്‌നാടില്‍ ഭൂരിഭാഗം തിയേറ്ററുകളിലും വിറ്റു പോയിക്കഴിഞ്ഞു. ചിത്രത്തിന് കേരളത്തില്‍ മാത്രം രാവിലെ 338 പ്രത്യേക പ്രദര്‍ശനങ്ങലാണ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ആകെ 402 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്. നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണിക്ക് ലഭിച്ചത് 357 തിയേറ്ററുകളായിരുന്നു. രജിനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്തത് 306 തിയേറ്ററുകളിലും.

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നാളെ എത്തുന്നു; കേരളത്തില്‍ മാത്രം 338 പ്രത്യേക പ്രദര്‍ശനങ്ങള്‍  

ചിത്രത്തിന് ആരാധകര്‍ നല്‍കുന്ന വരവേല്‍പ്പും സ്വീകരണവും പല റെക്കോര്‍ഡുകളും ചിത്രം തകര്‍ക്കുമെന്ന് സൂചിപ്പിക്കുന്നു. രജനീകാന്ത് ചിത്രം കാലയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സര്‍ക്കാര്‍ തകര്‍ക്കുമെന്ന് കരുതുന്നവരും കുറവല്ല. ദീപാവലിയോടനുബന്ധിച്ച് നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

175 അടി പൊക്കമുള്ള വിജയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കട്ടൗട്ട് കൊല്ലത്തെ ഫാന്‍ ക്ലബ്ബ് കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഇതു കൂടാതെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായും ആരാധകര്‍ രംഗത്തുണ്ട്.

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നാളെ എത്തുന്നു; കേരളത്തില്‍ മാത്രം 338 പ്രത്യേക പ്രദര്‍ശനങ്ങള്‍  

വിജയ്യെ നായകനാക്കി മുരുഗദോസ് ഇതിനു മുന്‍പ് ഒരുക്കിയ തുപ്പാക്കിയും കത്തിയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍.കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധാ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018