FILM NEWS

‘ഇത് ഭാവിയില്‍ സ്ത്രീകള്‍ക്ക് മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍’; മീടൂവില്‍ പിന്തുണയുമായി ശോഭന  

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണങ്ങള്‍ പുറത്തു കൊണ്ടുവന്ന മീ ടൂ ക്യാമ്പയിനില്‍ പ്രതികരണവുമായി നടി ശോഭന. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ശോഭന കാമ്പയിന് തന്റെ പിന്തുണറിയിച്ചത്.

രാവിലെ തന്റെ ഫേസ്ബുക്ക് പേജില്‍ മീടൂ എന്ന ഹാഷ്ടാഗ് മാത്രമായിരുന്നു ശോഭന പങ്കു വച്ചത്. അതിനു താഴെ പ്രതികരണവുമായി അനവധി ആളുകള്‍ കമന്റുമായെത്തി. ശോഭനയും മീടു ഇരയാണെന്നുള്ള രീതിയിലായിരുന്നു ആളുകളുടെ കമന്റുകള്‍. ആരാണ് ആ വ്യക്തി എന്നു വെൡപ്പെടുത്തണമെന്നുളള ആവശ്യവും കമന്റുകളിലൂടെ എത്തിയപ്പോള്‍ താരം ആദ്യത്തെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ശോഭന വിശദീകരണക്കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുണ്ടായിട്ടുള്ള ഏത് തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും എതിര്‍ത്തുകൊണ്ട് അവയ്ക്കെതിരേ ശബ്ദമുയര്‍ത്തിയവര്‍ക്കുള്ള പിന്തുണയാണ് മീ ടൂ കാമ്പയിന്‍. ഭാവിയില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ മികച്ച അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഇതൊരു തുടക്കമാകുമെന്ന് താന്‍ കരുതുന്നുവെന്ന് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

ആദ്യം പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്ന കാരണത്താലാണ് ശോഭന ഇത്തരമൊരു വിശദീകരണം നടത്തിയത്.

മീടു കാമ്പയിനുമായി രംഗത്തെത്തിയ താരങ്ങള്‍ക്ക് മലയാള ചലച്ചിത്രലോകത്ത് അര്‍ഹിക്കുന്ന പരിഗണനയും പിന്തുണയും ലഭിക്കുന്നില്ലെന്ന ആരോപണങ്ങള്‍ സജിവമായിരിക്കെയാണ് മുതിര്‍ന്ന താരമായ ശോഭന പിന്തുണയുമായി എത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുകയും സ്ത്രീവിരുദ്ധ സമീപനം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായിരുന്നു. നടനും എം എല്‍ എ യുമായ മുകേഷ്, അലന്‍സിയര്‍, എന്നിവര്‍ക്കെതിരെയും ലൈംഗിക ചൂഷണ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018