FILM NEWS

‘ജോ നമ്മളോരോരുത്തരുടെയും കഥ’; ടൊവിനോയുടെ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍   

സണ്ണി വെയ്നും ടൊവിനോയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച് 2015ല്‍ ആരംഭിച്ച ചിത്രമാണ് 'സ്റ്റാറിങ് പൗര്‍ണമി'. ആല്‍ബി സംവിധാനം ചെയ്ത ചിത്രം 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പിന്നീട് സാമ്പത്തികമായ പ്രതിസന്ധി മൂലം ചിത്രീകരണം മുടങ്ങുകയായിരുന്നു. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറും മറ്റു പോസ്റ്ററുകളുമെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സ്റ്റാറിങ് പൗര്‍ണമി ഒരുക്കിയ അതേ അണിയറപ്രവര്‍ത്തകര്‍ തന്നെ പുതിയ ഒരു ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ജോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത് വിപ്ലവം എന്ന ഹാഷ്ടാഗിനൊപ്പമാണ്. അത്തരത്തില്‍ ഒരു മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന് ആല്‍ബി ‘ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്സിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചില സമയത്ത് നമുക്കു ചുറ്റും നടക്കുന്ന ചില കാര്യങ്ങളില്‍ പ്രതികരിക്കാന്‍ നാം നിര്‍ബന്ധിതരാകും. ജോ അത്തരത്തില്‍ നമ്മുടെയിടയില്‍ മാറ്റം കൊണ്ടുവരണമെന്ന് വിശ്വസിക്കുന്ന മാതൃകയായ ഒരു വ്യക്തിയാണ്. അതുകൊണ്ടു തന്നെ ജോ നമ്മുടെയെല്ലവരുടെയും കഥയാണ്.
ആല്‍ബി

സാങ്കേതിക കാര്യങ്ങളില്‍ മികച്ചു നില്‍ക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിനാവശ്യമായ പഠനങ്ങളിലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. സ്റ്റാറിങ് പൗര്‍ണമിയിലെ പോലെ ഈ ചിത്രത്തിലും തങ്ങള്‍ ചില പുതിയ ചില പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളാരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സിനു സിദ്ധാര്‍ത്ഥ് , കൈലാസ് മേനോന്‍, വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും പുറത്തുമായിട്ടായിരിക്കും ചിത്രീകരണം. ‘കല്‍ക്കി’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ടൊവിനോ ചിത്രത്തിനൊപ്പം ചേരുക.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018