FILM NEWS

സ്വന്തമായി പൊലീസ് യുണിഫോം തയ്പ്പിച്ചുകൂടെ എന്ന് കളിയാക്കുമായിരുന്നു: സംവിധായകനാകുന്ന കലാഭവന്‍ ഷാജോണ്‍  ആ കാലം ഓർക്കുന്നു

മിമിക്രിയില്‍ നിന്ന് സിനിമയില്‍ അഭിനേതാക്കളായെത്തിയ ഒരുപാട് താരങ്ങളുണ്ട്. അവരില്‍ പ്രധാനിയാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ കരിയര്‍ ആരംഭിച്ച് പിന്നീട് പ്രേക്ഷകരെ ഞെട്ടിച്ച വില്ലനായും സഹനടനും നായകനുമായെല്ലാം ഷാജോണ്‍ മാറി. ഇപ്പോഴിതാ പൃഥ്വിരാജിനെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണ് ഷാജോണ്‍.

ചെറിയ വേഷങ്ങളില്‍ നിന്ന് മികച്ച കഥാപാത്രങ്ങളിലേക്ക് മാറ്റം ലഭിക്കുമെന്ന് താന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ വിശ്വസിച്ചിരുന്നതായി ഷാജോണ്‍ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ പഴയ ചിത്രങ്ങളില്‍ മൂന്ന് സംഭാഷണങ്ങളേ ഉണ്ടാവുമായിരുന്നുള്ളു. ‘യു ആര്‍ അണ്ടര്‍ അറസ്റ്റ്’, ‘കയറടാ ജീപ്പില്‍’,’ നിക്കടാ അവിടെ’. കൂടുതലും പൊലീസ് വേഷങ്ങള്‍ ആയിരുന്നതു കൊണ്ട് നിനക്ക് സ്വന്തമായി ഒരു യുണിഫോം തയ്ച്ചുകൂടെ എന്നു കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെയൊരിക്കലാണ് ദൃശ്യം സംഭവിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍

നൂറോളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷമാണ് ഷാജോണ്‍ ദൃശ്യം എന്ന സിനിമയില്‍ വില്ലനായെത്തുന്നത്. അതിനു ശേഷം പല ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങള്‍ ഷാജോണിനെ തേടിയെത്തി. ശങ്കര്‍ സംവിധാനം ചെയ്യുന്ന രജിനീകാന്ത് ചിത്രമായ ‘2.0’ യിലും താരം അഭിനയിക്കുന്നുണ്ട്.

തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബ്രദേഴ്‌സ് ഡേ’ മലയാളത്തിലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്നും പ്രേക്ഷകര്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഹ്യൂമറിനൊപ്പം സസ്‌പെന്‍സും, ആക്ഷനും ഇമോഷനുമെലല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, അരുണ്‍ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട്, താല്‍ ജോസ് ചിത്രം തുടങ്ങിയവയാണ് ഷാജോണിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018