FILM NEWS

വിജയുടെ സര്‍ക്കാരിന് വെല്ലുവിളിയുമായി തമിഴ് റോക്കേര്‍സ്; ചിത്രം ഉടന്‍ സൈറ്റിലെത്തിക്കുമെന്ന് ഭീഷണി 

തുപ്പാക്കി'ക്ക് ശേഷം വിജയ് യും സംവിധായകന്‍ എആര്‍ മുരുഗദോസും ഒരുമിച്ച 'സര്‍ക്കാര്‍ തിയേറ്ററുകളുടെയും പ്രദര്‍ശനങ്ങളുടെയും എണ്ണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്താകമാനം 3400 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ 402 തിയേറ്ററുകള്‍ ചിത്രത്തിനി ലഭിച്ചു. എന്നാല്‍ എല്ലാ റെക്കോര്‍ഡുകളും നിഷ്പ്രഭമാക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാക്കാരുടെ പേടി സ്വപ്‌നമായ തമിഴ് റോക്കേഴ്‌സ്.

ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നേ തന്നെ സര്‍ക്കാരിന്റെ എച്ച്ഡി പ്രിന്റ് എത്തുന്നു എന്ന് തമിഴ് റോക്കേഴ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. രജിനീകാന്ത് ചിത്രം കാല, വിശാലിന്റെ സണ്ടക്കോഴി, ധനുഷ് ചിത്രം വടാ ചെന്നൈ തുടങ്ങിയ ചിത്രങ്ങളെല്ലാം തമിഴ് റോക്കേഴ്‌സിന്റെ വെല്ലുവിളി അതിജീവിക്കാന്‍ കഴിയാതിരുന്നവരാണ്. പൈറസിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞമാസം തമിഴിനെ നിര്‍മാതാക്കളുടെ സംഘടന ചില തിയേറ്ററുകളെ വിലക്കുന്നതു വരെ കാര്യങ്ങള്‍ എത്തി നിന്നെങ്കിലും പൈറസി തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

തമിഴ്‌നാടില്‍ നിന്ന് മാത്രം 140 കോടി രൂപയുടെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിയെ മുന്‍നിര്‍ത്തി ആരെങ്കിലും തിയേറ്ററില്‍ ചിത്രം റെക്കോര്‍ഡ് ചെയ്യുന്നത് കണ്ടാല്‍ അതുടന്‍ പൊലീസില്‍ അറിയിക്കണമെന്ന മുന്നറിയിപ്പുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തു വന്നിരുന്നു. എല്ലാ തിയ്യേറ്ററുകളിലും സിസിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത്തവണയെങ്കിലും കൂട്ടായ മുന്നൊരുക്കങ്ങളിലൂടെ തമിഴ് റോക്കേഴ്‌സിനെ പരാജയപ്പെടുത്താമെന്ന് കരുതിയെങ്കിലും അത് സാധ്യമായില്ലെന്നാണ് കരുതുന്നത്. ചിത്രത്തിലെ ചില രംഗങ്ങള്‍ റിലീസ് ചെയ്ത് മണിക്കൂറിനകം തന്നെ അവര്‍ പുറത്തു വിട്ടു കഴിഞ്ഞു. പൊലീസും മറ്റു ഔദ്യോഗിക സംവിധാനങ്ങളും തമിഴ് റോക്കേഴ്‌സിന് കൂച്ചുവിലങ്ങിടാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.

 വിജയുടെ സര്‍ക്കാരിന് വെല്ലുവിളിയുമായി തമിഴ് റോക്കേര്‍സ്; ചിത്രം ഉടന്‍ സൈറ്റിലെത്തിക്കുമെന്ന് ഭീഷണി 

വിജയ് യെ നായകനാക്കി മുരുഗദോസ് ഇതിനു മുന്‍പ് ഒരുക്കിയ തുപ്പാക്കിയും കത്തിയും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധാ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018