FILM NEWS

ബ്രേക്കിംഗ് ബാഡ് ബിഗ് സ്‌ക്രീനിലേക്ക് ; വാള്‍ട്ടര്‍ വൈറ്റ് വീണ്ടുമെത്തുമെന്ന് സൂചന

ആദ്യ സീസണ്‍ പുറത്തിറങ്ങിയപ്പോള്‍ സീരീസിന് പ്രേക്ഷക പിന്തുണ വളരെ കുറവായിരുന്നു. ആദ്യ സീസണിനു ശേഷം അടുത്ത ഭാഗം വേണ്ട എന്ന് ഒരു ഘട്ടത്തില്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് ഒരു പരീക്ഷണത്തിനു മുതിരുകയായിരുന്നു.

ലോകത്ത് ഇതുവരെ പുറത്തിറങ്ങിയ ടെലിവിഷന്‍ സീരീസുകളില്‍ എപ്പോഴത്തെയും മികച്ച ഒന്നായാണ് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട ബ്രേക്കിംഗ് ബാഡിനെ കണക്കാക്കുന്നത്. ക്രൈം-ഡ്രാമാ ത്രില്ലറായി ഒരുക്കിയ സീരീസ് ഒരുക്കിയത് വിന്‍സ് ഗില്ലിഗന്‍ ആയിരുന്നു. എഎംസി നിര്‍മിച്ച സീരീസ് 2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ചു സീസണുകളിലായാണ് സീരീസ് പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിരുന്നത്.

ലോകമെമ്പാടും ആരാധകരുള്ള സീരീസിനെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോള്‍ ഹോളിവുഡില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം വിന്‍സ് വില്ലിഗന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുമെന്ന് ‘ഹോളിവുഡ് റിപ്പോര്‍ട്ടര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രേക്കിംഗ് ബാഡിന്റെ പ്രീക്വല്‍ ആയ ബെറ്റര്‍ കോള്‍ സോള്‍ പോലെ സീരീസിന്റെ മുന്‍ഭാഗമായോ പിന്നീടുള്ളതായോ ആണോ ചിത്രം ഒരുക്കുക എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സീരീസിലെ പ്രധാന അഭിനേതാക്കളായ ബ്രയാന്‍ ക്രാസ്റ്റണും ആരോണ്‍ പോളും ചിത്രത്തിലുണ്ടാവുമോ എന്നും ഇതുവരെ വ്യക്തമല്ല.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് ഹോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. സോണി ടിവിയായിരിക്കും ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ടെലിവിഷനു വേണ്ടിയാണോ അതോ തിയേറ്റര്‍ റിലീസ് ചെയ്യുന്ന രീതിയിലാണോ ചിത്രം ഒരുക്കുന്നത് എന്നത് വ്യക്തമല്ല. എഎംസി നിര്‍മിച്ച മറ്റൊരു ജനപ്രിയ സീരീസ് ആയ വോക്കിങ്ങ് ഡെഡ് മൂന്നു ഭാഗങ്ങളായി സിനിമയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാള്‍ട്ടര്‍ വൈറ്റ് എന്ന ഹൈസ്‌കൂള്‍ കെമിസ്ട്രി അധ്യാപകന്‍ ശ്വാസകോശ കാന്‍സര്‍ ബാധിതനാകുമ്പോള്‍ തന്റെ ഒരു പൂര്‍വ്വകാല വിദ്യാര്‍ത്ഥിയായിരുന്ന ജെസീ പിങ്ക്മാനുമായി ചേര്‍ന്ന് മയക്കുമരുന്ന് ധാരാളമുണ്ടാക്കി വില്‍പ്പന നടത്തുവാന്‍ തീരുമാനിക്കുകയും തുടര്‍ന്നുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബ്രേക്കിംഗ് ബാഡ് ബിഗ് സ്‌ക്രീനിലേക്ക്  ; വാള്‍ട്ടര്‍ വൈറ്റ് വീണ്ടുമെത്തുമെന്ന് സൂചന

ആദ്യ സീസണ്‍ പുറത്തിറങ്ങിയപ്പോള്‍ സീരീസിന് പ്രേക്ഷക പിന്തുണ വളരെ കുറവായിരുന്നു. ആദ്യ സീസണിനു ശേഷം അടുത്ത ഭാഗം വേണ്ട എന്ന് ഒരു ഘട്ടത്തില്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് ഒരു പരീക്ഷണത്തിനു മുതിരുകയായിരുന്നു.

സീരീസിലെ വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രം അവതരിപ്പിച്ച ബ്രയാന്‍ ക്രാസ്റ്റണിനെ അഭിനന്ദിച്ച മുതിര്‍ന്ന ഹോളിവുഡ് താരം ആന്റണി ഹോപ്കിങ്ങസ് രംഗത്തു വന്നിരുന്നു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനമാണ് വാള്‍ട്ടര്‍ വൈറ്റായി ബ്രയാന്‍ കാഴ്ചവച്ചതെന്നായിരുന്നു താരം പറഞ്ഞത്. സീരീസ് സിനിമയാകുമ്പോള്‍ ആര് കഥാപാത്രം ചെയ്യുമെന്ന ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ബ്രേക്കിംഗ് ബാഡിന്റെ അവസാന എപ്പിസോഡ് എയര്‍ ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ഒരു എപ്പിസോഡായി അതു മാറി. അമേരിക്കന്‍ കേബില്‍ ശൃംഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട ടെലിവിഷന്‍ സീരീസും ബ്രേക്കിംഗ് ബാഡ് തന്നെയാണ്. 16 പ്രൈം ടൈം എമ്മി അവാര്‍ഡ്‌സും രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌ക്കാരങ്ങളും ബ്രേക്കിംഗ് ബാഡ് സ്വന്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018