FILM NEWS

ഉറക്കത്തെ വെല്ലുവിളിക്കുന്ന കമിതാക്കളുടെ കഥയുമായി ‘സ്ലീപ്ലെസ്സ്ലി യുവേഴ്‌സ്’ ഐഎഫ്എഫ്‌കെയിലേക്ക്  

പത്തു ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ മുതല്‍ മുടക്ക് കണ്ടെത്തുകയായിരുന്നു.

ഉറക്കമില്ലായ്മയെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്തായിരിക്കും ആദ്യം ഓര്‍മ വരുന്നത് ? രാത്രി വൈകിക്കിടക്കുന്ന അവസ്ഥയെപ്പറ്റിയല്ല, പകലും രാത്രിയും ഉറങ്ങാതിരിക്കുന്നതിരിക്കുന്നതിനെപ്പറ്റി. ഉറക്കം മനുഷ്യന്റെ ഒരു വ്യായാമമാണ്. ശരീരത്തെ എല്ലാ ക്ഷീണത്തില്‍ നിന്നും തണുപ്പിക്കുന്ന ഒരു വ്യായാമം. അതില്ലാതെ വരുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക ?

നവാഗതരായ ഗൗതം സൂര്യയും, സുദീപ് ഇളമണ്ണും ചേര്‍ന്ന് സംവിധാനം ചെയ്ത 'സ്ലീപ്ലെസ്സ്ലി യുവേഴ്‌സ്' എന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് അത്തരമൊരു വിഷയമാണ്.ഇത്തവണത്തെ ഐ. എഫ്. എഫ്. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ സുദേവ് നായരാണ്. പുതുമുഖമായ ദേവകി രാജേന്ദ്രനാണ് നായികയാവുന്നു. ചെറിയ മുതല്‍മുടക്കില്‍ കയ്യിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയിന്‍ സ്ട്രീം ചിത്രങ്ങളില്‍ അവസരം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും ആദ്യത്തെ സിനിമ സ്വന്തം കയ്യൊപ്പുള്ള സിനിമ ആയിരിക്കണം എന്ന തീരുമാനവുമാണ് സ്ലീപ്ലെസ്സ്ലി യുവേഴ്‌സ്' എന്ന ചിത്രത്തിന് വഴിവെച്ചതെന്ന് സംവിധായകരിലൊരാളായ ഗൗതം സൂര്യ ന്യൂസ്‌റപ്റ്റിനോട് പറഞ്ഞു.

ഉറക്കത്തെ വെല്ലുവിളിക്കുന്ന കമിതാക്കളുടെ കഥയുമായി ‘സ്ലീപ്ലെസ്സ്ലി യുവേഴ്‌സ്’ ഐഎഫ്എഫ്‌കെയിലേക്ക്  
പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഒരുപിടി പരസ്യ ചിത്രങ്ങളും ഡോക്യുമെന്ററിയുമായി കുറച്ചു വര്‍ഷം മുന്നോട്ട് പോയി. അതിനിടെ പല സാഹചര്യങ്ങളിലായി ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആളുകളെയെല്ലാം പരിചയപ്പെട്ടു. തിരുവനന്തപുരം ബേസ് ചെയ്ത ഞങ്ങള്‍ക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് രൂപം കൊണ്ടു. എല്ലാവരെയും പോലെ മെയിന്‍ സ്ട്രീമില്‍ ഞങ്ങളും കുറെ ട്രൈ ചെയ്തു നോക്കി പല ബുദ്ധിമുട്ടുകള്‍ കാരണവും നടന്നില്ല. ആദ്യത്തെ സിനിമ സ്വന്തം സിനിമ ആയിരിക്കണം എന്ന തോന്നല്‍ കൊണ്ട് ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്തു കൊണ്ട് ചെയ്തുകൂടാ എന്നാലോചിക്കുകയായിരുന്നു.
ഗൗതം സൂര്യ

ഒരുപാട് ആര്‍ട്ടിസ്റ്റുകളും അണിയറപ്രവര്‍ത്തകരും ഇല്ലാതെ, ചുരുക്കം ചില ലൊക്കേഷനുകള്‍ ഉപയോഗിച്ച് പരിധികള്‍ക്കകത്തു നിന്നാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അത്തരം പരിധികളെല്ലാം തന്നെ ആദ്യമേ മുന്‍കൂട്ടി കണ്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും.. ചിത്രത്തില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ ആരും തന്നെ പ്രതിഫലം വാങ്ങിയിരുന്നില്ല. പ്രധാന കഥാപാത്രം അവതരിപ്പിച്ച സുദേവ് നായര്‍ സ്വന്തം വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. വളരെ ഒരു ചെറിയ പ്രതിഫലം മാത്രമേ താരം വാങ്ങിയുള്ളൂ എന്നും സംവിധായകന്‍ പറയുന്നു.

 സുദീപ് ഇളമണ്‍, ഗൗതം സൂര്യ 
സുദീപ് ഇളമണ്‍, ഗൗതം സൂര്യ 

ഉറക്കമില്ലായ്മ പരീക്ഷിക്കുന്ന കമിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഉറക്കമില്ലായ്മ എന്നതിനപ്പുറം ഒരു മനുഷ്യന്റെ മാനസികവും വൈകാരികവുമായ തലം ചിത്രം ചര്‍ച്ച ചെയ്യുന്നു. ഒരിടത്തു തുടങ്ങി വേറൊരിടത്ത് അവസാനിക്കുന്ന ഒരു രീതിയിലല്ല ചിത്രം അവതരിപ്പിക്കുന്നതെന്നും കഥപറച്ചിലിലും ചില പരീക്ഷണങ്ങള്‍ നടത്തുന്ന ചിത്രമാണ് ‘സ്ലീപ്ലെസ്സ്ലി യുവേഴ്‌സ്' എന്ന് ഗൗതം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് പലയിടത്തും ഉറക്കമില്ലായ്മ ടോര്‍ച്ചര്‍ ചെയ്യാനായി ഉപയോഗിച്ചിട്ടുണ്ട്, നാസി ജര്‍മനിയില്‍ ഉപയോഗിച്ചത് നമ്മള്‍ക്കെല്ലാവരും കേട്ടിട്ടുണ്ട്.അതിനെപ്പറ്റി പലയിടങ്ങളിലും പഠനങ്ങളും നടന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചര്‍ച്ചകളില്‍ അത് എങ്ങനെ നമ്മുടെ കഥയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും എന്നാലോചിച്ചു.ഉറക്കമില്ലായ്മ ഒരു തലത്തിലേക്ക് മാറുമ്പോള്‍ മനുഷ്യന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന പല കാര്യങ്ങളും പുറത്തു വരുകയും സ്വയം ആരാണെന്ന് പുറത്തു വരുകയും ചെയ്യും.
ഗൗതം സൂര്യ

ഉറക്കമില്ലായ്മ എന്ന അവസ്ഥ ചര്‍ച്ച ചെയ്യുന്ന ചിത്രമായത് കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞ്‌ തുടര്‍ച്ചയായി മൂന്ന് ദിവസം ഉറക്കമൊഴിച്ചിരുന്നതിനുശേഷമാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പത്തു ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രത്തില്‍ അണിയറപ്രവര്‍ത്തകരായി പതിനഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ ഉള്ളൂ. അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ വിവിധയിടങ്ങളില്‍ നിന്നായി ക്രൗഡ് ഫണ്ടിംഗ് മാതൃകയില്‍ ആവശ്യമായ മുതല്‍മുടക്ക് കണ്ടെത്തുകയായിരുന്നു.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് ഗൗതവും, ക്യാമറ ചെയ്തിരിക്കുന്നത് സുധീപ് ഇളമണ്ണും തന്നെയാണ്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയും ക്രിസ്റ്റി സെബാസ്റ്റിനും ചേര്‍ന്നാണ് എഡിറ്റിംഗ്, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വര്‍ക്കി.

അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും
അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും

ചിത്രം കണ്ട സിഎസ് വെങ്കിടേശ്വരന്‍,സനല്‍കുമാര്‍ ശശിധരന്‍ തുടങ്ങിയവര്‍ ചിത്രത്തിനെ പറ്റി മികച്ച അഭിപ്രായം പങ്കുവച്ചിരുന്നു. പരിധികള്‍ക്കകത്തു നിന്നു നിര്‍മിച്ച ഈ ചെറിയ ചിത്രം ഇത് ആര്‍ട്ട് സിനിമ ആണോ എന്ന് ചോദിച്ചാല്‍ അല്ലെന്നും മെയിന്‍ സ്ട്രീം സിനിമയെന്ന് വിളിക്കാനാവില്ലെന്നും പറയുന്ന സംവിധായകന്‍ ചിത്രം ഇതിനു രണ്ടിനും ഇടയ്ക്ക് നില്‍ക്കുന്ന ഒരു ചിത്രമായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018