FILM NEWS

രണ്ടാമൂഴം: മധ്യസ്ഥ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല, തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യത്തില്‍ ഉറച്ച് എംടി

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിലുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍ വി.ഐ ശ്രീകുമാര്‍ മേനോന്റെ ആവശ്യം നിരാകരിച്ച് എംടി വാസുദേവന്‍ നായര്‍. മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എംടി കോടതിയെ അറിയിച്ചു. തന്റെ തിരക്കഥ തിരിച്ചു വേണമെന്ന നിലപാടില്‍ തന്നെയാണ് എംടി.

തുടങ്ങാത്ത ഒരു പദ്ധതിയില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഇംഗ്ലീഷ് മലയാളം തിരക്കഥകള്‍ തിരികെ വേണമെന്നും എംടി ആവശ്യപ്പെട്ടിട്ടുണ്ട്. നാലുവര്‍ഷം മുമ്പാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എംടിയുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല.

ഒരുവര്‍ഷം കൂടി സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് എംടി കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംവിധായകനില്‍ നിന്നും മുന്‍കൂര്‍ ആയി കൈപ്പറ്റിയ തുക തിരികെനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംവിധായകന്‍ വി.ഐ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിയായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് കേസില്‍ എതിര്‍കക്ഷികള്‍. കേസ് ഈ മാസം പതിമുന്നിന് കോടതി വീണ്ടും പരിഗണിക്കും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018