FILM NEWS

വിജയുടെ സര്‍ക്കാര്‍ ഇഷ്ടപ്പെടാതെ തമിഴ്‌നാട് മന്ത്രി; എതിര്‍പ്പുള്ള രംഗങ്ങള്‍ നീക്കണമെന്നാവശ്യം  

'തുപ്പാക്കി'ക്ക് ശേഷം വിജയ്യും സംവിധായകന്‍ എആര്‍ മുരുഗദോസും ഒരുമിച്ച സര്‍ക്കാരും വിവാദത്തില്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിയിറങ്ങിയപ്പോള്‍ തന്നെ വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി പലരും ചിത്രത്തെ താരതമ്യപ്പെടുത്തിയിരുന്നു. അത്തരം സംശയങ്ങള്‍ നിലനില്‍ക്കെയാണ് ചിത്രത്തിലെ ഒരു രംഗം നീക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ നേതാവും മന്ത്രിയുമായ കടമ്പൂര്‍ രാജു രംഗത്തെത്തിയിരിക്കുന്നത്.

ചിത്രത്തിലെ ഒരു രംഗത്തില്‍ തമിഴ്‌നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ ഉടന്‍ നീക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ അതു ചെയ്യാന്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്.

മന്ത്രിയുടെ പ്രഖ്യാപനം താരത്തിന്റെ ആരാധകരെയും മറ്റു സിനിമാപ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് കണ്ടു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തില്‍ മാറ്റം വരുത്താന്‍ പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ് ആരാധകരുടെ വാദം. ചിത്രത്തിലെ വിവാദമായ രംഗം ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയതാണെന്നും വാദമുണ്ട്.

വിജയുടെ അതിനു മുന്‍പ് പുറത്തിറങ്ങിയ മെര്‍സല്‍ എന്ന ചിത്രവും രാഷ്ട്രീയ വിവാദത്തില്‍ പെട്ടിരുന്നു. ചിത്രത്തില്‍ ജിഎസ്ടി യെയും നോട്ട് നിരോധനത്തെയും മോശമായിക്കാണിക്കുന്നുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിന്നു. വിജയെ ജോസഫ് വിജയ് എന്ന പേര് ചൂണ്ടിക്കാട്ടി വര്‍ഗീയ പ്രചരണങ്ങളും അന്ന് നടന്നിരുന്നു.

മെര്‍സലിലെ രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ നേരിട്ട ഭീഷണികളും എതിര്‍പ്പുകളും മുന്‍നിര്‍ത്തി സര്‍ക്കാരില്‍ അഭിനിയിക്കാന്‍ വിജയ് മടി പ്രകടിപ്പിച്ചിരുന്നെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് ഒരാള്‍ വോട്ട് ചെയ്യാനായെത്തുന്നതും തുടര്‍ന്ന് രാഷ്ടീയ സാഹചര്യങ്ങള്‍ കണ്ട് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018