FILM NEWS

‘ഡോണ്ട് ബ്രെത്’ ആണോ ;ആരാധകരില്‍ സംശയം ബാക്കിയാക്കി വിക്രമിന്റെ ‘കദരം കൊണ്ടേന്‍’ വരുന്നു

രാജേഷ് എം സെല്‍വ കമല്‍ഹാസനെ നായകനാക്കി ഇതിനുമുന്‍പ് സംവിധാനം ചെയ്ത ‘തൂങ്കാവാനം’ ‘സ്ലീപ്ലെസ്സ് നൈറ്റ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഔദ്യോഗിക തമിഴ് പതിപ്പായിരുന്നു.

തമിഴ്നാടില്‍ റീമേക്കുകള്‍ ഒരുങ്ങുക എന്നത് വാര്‍ത്തയല്ല. മലയാളത്തില്‍ നിന്നും, തെലുങ്കില്‍ നിന്നും, ഹിന്ദിയില്‍ നിന്നുമെല്ലാം അനവധി ചിത്രങ്ങള്‍ റീമേക്കുകളായെത്തി തമിഴ്നാടില്‍ വിജയം നേടിയിട്ടുണ്ട്. ചില ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്നുവെന്നറിയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയും നല്‍കാറുണ്ട്.

അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രം റീമേക്ക് ചെയ്യുന്നുവെന്നും അതില്‍ വിക്രം നായകനാകുന്നെന്നും അറിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായത്. റീമേക്ക് വാര്‍ത്തകള്‍ അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചുവെങ്കിലും റീമേക്ക് ആണെന്ന വാര്‍ത്തകള്‍ കോളിവുഡില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തിറങ്ങി. കയ്യില്‍ വിലങ്ങണിഞ്ഞ വിക്രമിന്റെ മസില്‍മാന്‍ ലുക്ക് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.കദരം കൊണ്ടേന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനാണ്.

വിക്രമിന്റെ 56ാമത്തെ ചിത്രമാണ് കദരം കൊണ്ടേന്‍. കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് എം സെല്‍വയാണ്. രാജേഷ് എം സെല്‍വ കമല്‍ഹാസനെ നായകനാക്കി ഇതിനുമുന്‍പ് സംവിധാനം ചെയ്ത 'തൂങ്കാവാനം' 'സ്ലീപ്ലെസ്സ് നൈറ്റ്' എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഔദ്യോഗിക തമിഴ് പതിപ്പായിരുന്നു

പൂജാ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2, പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ്. രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന 45ാമത്തെ ചിത്രമാണ് കദരം കൊണ്ടന്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018