FILM NEWS

‘മുത്തച്ഛനാ’വാന്‍ ഒരുങ്ങി ജയറാം; ചിത്രമൊരുക്കുന്നത് അനീഷ് അന്‍വര്‍   

ബഷീറിന്റെ പ്രേമലേഖനത്തിനു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗ്രാന്റ്ഫാദര്‍’. ഷാനി ഖാദര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത് ജയറാമാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു മുത്തച്ഛനായാണ് ജയറാമെത്തുന്നത്. ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേത്.

ചിത്രത്തില്‍ പുതിയൊരു ഗെറ്റപ്പിലെത്തുന്നതിന്റെ സന്തോഷം ജയറാം ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കു വച്ചു. യഥാര്‍ഥ ജീവിതത്തില്‍ ശരിക്കുമൊരു മുത്തച്ഛനാവാന്‍ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സ്‌ക്രീനില്‍ അതുടന്‍ സാധ്യമാവുന്നു എന്നായിരുന്നു ജയറാമിന്റെ പ്രതികരണം.

ചിത്രത്തിനു വേണ്ടി മുത്തച്ഛനായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍, അതിനു വേണ്ടി താടി വളര്‍ത്തുകയാണ്. ഹ്യൂമറും സസ്‌പെന്‍സും ഇമോഷന്‍സുമൊക്കെ നിറഞ്ഞ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കുമിത്.
ജയറാം

ഒരു കുടുംബവും അതിലെ മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധവുമായിരിക്കും ചിത്രം കൈകാര്യം ചെയ്യുകയെന്ന് സംവിധായകന്‍ പറഞ്ഞു. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ടാവും. ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും തീരുമാനിച്ചിട്ടില്ല.

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘ലോനപ്പന്റെ മാമ്മോദിസ’ എന്ന ചിത്രത്തിമാണ് ജയറാം ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ചിത്രം തന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരിക്കുമെന്ന് താരം പറയുന്നു. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്കു ശേഷം താന്‍ ഇത്രത്തോളം ആസ്വദിച്ച ഷൂട്ടിങ്ങ് മറ്റൊരു ചിത്രത്തിലും ഉണ്ടായിട്ടില്ലെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018