FILM NEWS

വിജയുടെ സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും നേര്‍ക്കുനേര്‍

വിജയ് നായകനായ എ ആര്‍ മുരുഗദാസ് ചിത്രം സര്‍ക്കാര്‍ ലോകമെമ്പാടും തിയേറ്ററുകളില്‍ വിജയം നേടി മുന്നേറുമ്പോള്‍ തമിഴ്‌നാടില്‍ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെയുളള രംഗങ്ങള്‍ നീക്കണമെന്നാണ് ആവശ്യപ്പെട്ടുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരുടെ് പ്രതിഷേധങ്ങള്‍ കാരണംഇന്ന് പല തിയേറ്ററുകളിലും പ്രദര്‍ശനങ്ങള്‍ മുടങ്ങി.

'ഒരു വിരല്‍ പുരട്ചി' എന്ന ഗാനത്തില്‍ തമിഴ്നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നകത്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്. ചിത്രം ജനാതിപധ്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് തമിഴ്‌നാടിലെ രാഷ്ട്രീയ നേതാക്കളുടെ വാദം.

തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖം ചിത്രത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് വിളിച്ചത്. ചിത്രത്തിലെ നായകനായ വിജയ്ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നേരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിലെ സര്‍ക്കാരിന് എതിരെയുള്ള രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ കടമ്പൂര്‍ രാജു ഇന്നലെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ ഉടന്‍ നീക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ അതു ചെയ്യാന്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.

ചിത്രത്തിലെ വരലക്ഷ്മി ശരത് കുമാറിന്റെ കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്നും ആരോപണമുണ്ട്. ജയലളിത തമിഴ്‌നാടില്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് സൗജന്യമായി ഉപകരണങ്ങള്‍ നല്‍കിയതിനെയും പ്രവര്‍ത്തകര്‍ ചിത്രത്തോട് ഉപമിക്കുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം തന്നെ 100 കോടി നേടിയെന്നാണ് കണക്കാക്കുന്നത്.

കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് ഒരാള്‍ വോട്ട് ചെയ്യാനായെത്തുന്നതും തുടര്‍ന്ന് രാഷ്ടീയ സാഹചര്യങ്ങള്‍ കണ്ട് ജനങ്ങള്‍ക്കൊപ്പം കള്ളവോട്ടിനെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ ഇതിവൃത്തം. ചിത്രത്തില്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന സെക്ഷന്‍ 49 P ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

1961ല്‍ രൂപീകരിച്ച ഈ നിയമപ്രകാരം ഒരു സമ്മതിദായകന്‍ വോട്ടു ചെയ്യാനായി എത്തുമ്പോള്‍ അയാളുടെ ഐഡന്റിറ്റിയില്‍ മറ്റൊരാള്‍ വോട്ടു ചെയ്തെന്നു കണ്ടെത്തിയാല്‍ ,വോട്ടു ചെയ്യാനെത്തിയ വ്യക്തിയോട് പ്രിസൈഡിങ് ഓഫീസര്‍ വന്നയാളുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കണം. ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായി മറുപടി ലഭിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ സാധാരണ ബാലറ്റിങ് യൂണിറ്റ് വഴി വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതിനു പകരം പ്രത്യേക രൂപത്തിലുള്ള ബാലറ്റ് പേപ്പര്‍ നല്‍കണം. ഈ ബാലറ്റ് പേപ്പറിന്റെ ഡിസൈന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഭാഷയിലോ ഭാഷകളിലോ തയ്യാറാക്കിയതായിരിക്കണം.ഈ ബാലറ്റ് പേപ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍ വോട്ടര്‍ക്ക് ഫോം 17 ബിയില്‍ അയാളുടെ പേരു രേഖപ്പെടുത്തി പതിവു രീതിയില്‍ വോട്ടു രേഖപ്പെടുത്താമെന്നാണ് സെക്ഷന്‍ 49പി പറയുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018