FILM NEWS

ജ്യോതികയും മൊഴി സംവിധായകനും വീണ്ടും ഒന്നിക്കുന്നു; തുമാരി സുലു തമിഴ് റീമേക്ക് ടീസര്‍ എത്തി 

വിദ്യ ബാലന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ബോളിവുഡ് ചിത്രമായിരുന്നു തുമാരി സുലു. ഒരു സാധാരണ വീട്ടമ്മ റേഡിയോ ജോക്കിയാവുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ പ്രധാന കഥാപാത്രമാവുന്നത് ജ്യോതികയാണ്. കാട്രിന്‍ മൊഴി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ജ്യോതികയെ നായികയാക്കി മൊഴി എന്ന ചിത്രം സംവിധാനം ചെയ്ത രാധ മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിദ്യാ ബാലനെ പോലെ തന്നെ ജ്യോതികയും കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ വിദ്യാഭ്യാസം കുറഞ്ഞ എന്നാല്‍ ഒരുപാട് ആഗ്രഹങ്ങളുള്ള വീട്ടമ്മയായുള്ള രംഗങ്ങളില്‍ ജ്യോതിക പ്രേക്ഷകര്‍ക്ക് കൗതുകവും ചിരിയും ഉണ്ടാക്കുന്നുണ്ട്.

വിഥാര്‍ത്ഥാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിമ്പു അതിഥി താരമായെത്തുന്നുവെന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ജി ധനഞ്ജയന്‍ നിര്‍മിച്ച ചിത്രത്തിന് എ ആര്‍ റഹ്മാന്റെ അനന്തരവനായ എ എച്ച് കാഷിഫാണ് സംഗീതം ഒരുക്കുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018