FILM NEWS

വിക്രമിന്റെ മുഖച്ഛായയുണ്ടോ ?; കര്‍ണ്ണനാവാന്‍ കുട്ടികളെ തേടുന്നു;   

ആയോധനകലകളറിയാവുന്ന 8 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാരെങ്കിലും ഉണ്ടോ നിങ്ങളുടെ പരിചയത്തില്‍ ? . ആ കുട്ടിക്ക് ചിയാന്‍ വിക്രമിന്റെ മുഖച്ഛായയുണ്ടോ ?. എങ്കില്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാവാന്‍ ആ കുട്ടിക്ക് അവസരം ലഭിച്ചേക്കാം.

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിന്റെ ചെറുപ്പകാലമഭിനയിക്കാനാണ് കുട്ടികളെ തേടുന്നത്. ചിത്രത്തില്‍ വിക്രമിന്റെ കുട്ടിക്കാലം മാത്രമല്ല അതിനപ്പുറം മഹാഭാരതത്തിലെ കര്‍ണനാവാനാണ് ക്ഷണിക്കുന്നത്. സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെയാണ് ചെറുപ്പകാലമഭനിയിക്കാന്‍ കുട്ടികളെ ക്ഷണിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ വന്‍വിജയമായിരുന്നു നേടിയത്. തന്റെ രണ്ടാമത്തെ ചിത്രമായി വിമല്‍ പ്രഖ്യാപിച്ചത് കര്‍ണ്ണന്‍ ആയിരുന്നു.മഹാഭാരത്തിലെ കര്‍ണ്ണന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെയാണ് നായകനാക്കി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അതിന് ശേഷമാണ് ചിത്രത്തില്‍ വിക്രം നായകനാവുമെന്ന് സംവിധായകന്‍ അറിയിച്ചത്.

‘മഹാവീര്‍ കര്‍ണന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. 300 കോടി ബജറ്റ് വരുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുനൈറ്റഡ് ഫിലിം കിങ്ഡമാണ്. ചിത്രം 37 ഭാഷകളിലാണ് പുറത്ത് വരുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018