FILM NEWS

പ്രളയകാലത്ത് കൈപ്പിടിച്ചുയര്‍ത്താന്‍ 25 ലക്ഷം രൂപ നല്‍കി; അല്ലു അര്‍ജുനെ ആദരിച്ച് കേരളം 

അല്ലു അര്‍ജുനെ പോലെ അത്രമാത്രം ആരാധകര്‍ കേരളത്തിലുള്ള മറ്റൊരു തെലുങ്ക് താരവുമില്ല. മല്ലു അര്‍ജുനെന്നാണ് തെലുങ്ക് ആരാധകര്‍ പലപ്പോഴും അല്ലു അര്‍ജുനെ വിശേഷിപ്പിക്കുന്നത്. തന്നെ അത്രയും അധികം ആരാധിക്കുന്ന ആരാധകരുള്ള കേരളത്തില്‍ ഒരു ദുരന്തം സംഭവിച്ചപ്പോള്‍ നോക്കിയിരിക്കുകയല്ല അല്ലു അര്‍ജുന്‍ ചെയ്തത്. 25 ലക്ഷം രൂപ സംഭാവന നല്‍കുകയായിരുന്നു. അതൊരു മാതൃക പ്രവര്‍ത്തനം തന്നെയായിരുന്നു. അതിന് ശേഷം മറ്റ് പല നടന്‍മാരും കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സംഭാവന നല്‍കി.

പ്രളയകാലത്ത് കൈപിടിച്ചുയര്‍ത്താന്‍ തയ്യാറായ 'മല്ലു അര്‍ജുനെ' ആദരിക്കാനൊരുങ്ങുകയാണ് കേരളം. നാളെ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിന്റെ മുഖ്യാതിഥിയായി അല്ലു അര്‍ജുന്‍ എത്തും. കേരള സര്‍ക്കാരാണ് അല്ലു അര്‍ജുനെ മുഖ്യാതിഥിയായി ക്ഷണിച്ചത്.

വള്ളംകളി കാണാനും തുഴക്കാരെ ആവേശം പകരാനും കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീംമംഗങ്ങളും നാളെ വരും. ജലമേള കേരള ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ധനമന്ത്രി തോമസ് ഐസക്ക്, മന്ത്രിമാരായ കടംകപ്പള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018