FILM NEWS

സര്‍ക്കാര്‍ വിവാദം കത്തുന്നു: സംവിധായകനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് നിര്‍മാതാക്കള്‍; പൊലീസ് വീട്ടിലെത്തിയത് സ്ഥിരീകരിച്ച് മുരുഗദോസ്‌ 

വിജയുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിന് എതിരെ ഭരണകക്ഷിയായ എഐഎഡിഎംകെ നേതാക്കള്‍ രംഗത്ത് എത്തിയതിനെ തുടര്‍ന്ന് സംവിധായകന്‍ എ.ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സാണ് പൊലീസ് എ.ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെന്ന് ട്വീറ്റ് ചെയ്തത്. പൊലീസ് വീട്ടില്‍ വന്നുവെന്നും താന്‍ വീട്ടില്‍ ഇല്ലെന്നു കണ്ടു തിരിച്ചു പോവുകയും ചെയ്‌തെന്ന് മുരുഗദോസ്സും ട്വീറ്റ് ചെയ്തതോടെ സര്‍ക്കാരിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, പൊലീസ് എത്തിയത് സുരക്ഷാ നടപടി ക്രമങ്ങളുടെ ഭാഗമായിട്ടാണെന്നും മുരുഗദോസിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും വിരുഗംബാക്കം പൊലീസ് സ്ഥിരീകരിച്ചുവെന്ന് ‘ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്’ ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങളും ജയലളിത കൊണ്ടുവന്ന ചില പദ്ധതികളെ പരിഹസിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരേ തിരിഞ്ഞിരിക്കുന്നത്.

തമിഴ്നാട് നിയമമന്ത്രി സി വി ഷണ്‍മുഖം ചിത്രത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് വിളിച്ചത്. ചിത്രത്തിലെ നായകനായ വിജയ്ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നേരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ചിത്രത്തിലെ സര്‍ക്കാരിന് എതിരെയുള്ള രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ കടമ്പൂര്‍ രാജുവും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ നിന്ന് രംഗങ്ങള്‍ ഉടന്‍ നീക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ അതു ചെയ്യാന്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.

പ്രതിഷേധങ്ങളെ തുടര്‍ന്ന് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനികാന്തും, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും മുരുഗദോസിന് പിന്തുണയുമായെത്തി. സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതുമായ ചിത്രത്തിനെതിരെ എന്തിനാണ് പ്രതിഷധമെന്ന് വിശാല്‍ കുറിച്ചു. പ്രതിഷേധങ്ങള്‍ ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും രജനികാന്ത് പറഞ്ഞു.

റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യ സംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുക തന്നെ ചെയ്യുമെന്നും അന്തിമവിജയം നീതിമാന്മാരുടേതായിരിക്കുമെന്നും കമല്‍ഹാസനും ട്വീറ്റ് ചെയ്തു.

എന്നാല്‍ വിവാദങ്ങള്‍ സണ്‍ പിക്‌ചേഴ്‌സ് സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതാണെന്ന ആക്ഷേപമുയര്‍ന്നു വരുന്നുണ്ട്.

ഒരു വിരല്‍ പുരട്ചി' എന്ന ഗാനത്തില്‍ തമിഴ്‌നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്. ചിത്രം ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് തമിഴ്നാടിലെ രാഷ്ട്രീയ നേതാക്കളുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018