FILM NEWS

തൊണ്ണൂറുകളുടെ മുത്തശ്ശി,ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു.  

മുതിര്‍ന്ന അഭിനേത്രിയിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നു രാവിലെ 12 മണിയ്ക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെനാളായി ചികിത്സയിലായിരുന്നു.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്ന ആകാശവാണിയില്‍ നിന്നുമാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ 'പഞ്ചാഗ്‌നി'യായിരുന്നു ആദ്യ ചിത്രം. വാസ്തുഹാര, തൂവല്‍ക്കൊട്ടാരം,ഉദ്യാനപാലകന്‍,ഈ പുഴയും കടന്ന് മല്ലു സിങ്ങ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ മുത്തശ്ശി വേഷങ്ങള്‍ കൈകാര്യം ചെയ്തു്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ മുത്തശ്ശി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പിറന്ന പിറവിയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തില്‍ അഭിനയിച്ചിരുന്നു. ദൂരദര്‍ശനില്‍ എം ടിയുടെ കഥകള്‍ സീരിയലുകളായി വന്നിരുന്ന കാലത്ത് അതിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളം കൂടാതെ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018