FILM NEWS

ഡ്രാമയില്‍ മോഹന്‍ലാലിന്റേത് തന്മയത്വത്തോടെയുളള അഭിനയം, രഞ്ജിത്തിന്റെ തിരക്കഥയും സംവിധാനവും മികവുറ്റത്, സിനിമാ റിവ്യുവുമായി ഡിജിപി ഋഷിരാജ് സിങ്

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഡ്രാമ ചിത്രത്തിന്റെ റിവ്യുവുമായി ഡിജിപി, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ്. മാതൃഭൂമി ദിനപത്രത്തിന്റെ സിനിമാ സപ്ലിമെന്റായ ചിത്രഭൂമിയിലാണ് ഋഷിരാജ് സിങ് റിവ്യുവുമായി രംഗത്ത് എത്തിയത്. ഡ്രാമ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ എവിടെപ്പോയാലും പിന്തുടരും എന്ന സത്യം ഡ്രാമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഋഷിരാജ് സിങ് റിവ്യുവില്‍ പറയുന്നു. മോഹന്‍ലാല്‍ രാജഗോപാല്‍ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും രഞ്ജിത്തിന്റെ തിരക്കഥയും സംവിധാനവും സിനിമയെ മികവുറ്റതാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഋഷിരാജ് സിങ് എഴുതിയ റിവ്യുവില്‍ നിന്നുളള പ്രസക്ത ഭാഗങ്ങള്‍

മൂല്യങ്ങള്‍ പഠിപ്പിച്ചെടുക്കാനുളളതല്ല. അത് പാരമ്പര്യമായി പകര്‍ന്ന് കിട്ടുന്നതാണ്. രാജ്യം വിട്ട് വിദേശത്ത് വര്‍ഷങ്ങളോളം ജീവിച്ചാലും നമ്മുടെ മൂല്യങ്ങള്‍ നന്നായിരിക്കണമെന്നില്ല. നമ്മുടെ സ്വാര്‍ത്ഥ ചിന്തകള്‍ എവിടെപ്പോയാലും പിന്തുടരും എന്ന സത്യം രഞ്ജിത്തിന്റെ ഡ്രാമ എന്ന സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ഒരു മുത്തശ്ശി വിദേശ രാജ്യത്ത് വെച്ച് മരണപ്പെടുന്നതും തുടര്‍ന്ന് ശവസംസ്‌കാരത്തെക്കുറിച്ച് മക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍. അമ്മയുടെ ശവമടക്ക് കാര്യത്തില്‍ പോലും പണത്തിന്റെ വിനിയോഗത്തില്‍ കാണിക്കുന്ന പിശുക്ക് നന്നായി സിനിമയില്‍ കാണിച്ചിട്ടുണ്ട്.

ജീവിതത്തില്‍ പണം ഒരു പ്രധാന കാര്യമാണ്. പണം സമ്പാദിക്കാന്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. അന്യരാജ്യത്ത് നിന്നുകൊണ്ട് പണം സമ്പാദിക്കാന്‍ അതിലേറെ ബുദ്ധിമുട്ടാണ്. സ്വന്തം അച്ഛന്റെയും അമ്മയുടെയും കാര്യം വരുമ്പോള്‍ അവരുടെ കാര്യങ്ങള്‍ നോക്കാതെ പണത്തിന് മുന്‍തൂക്കം നല്‍കുന്ന സമൂഹത്തിന്റെ അവസ്ഥ പരിതാപകരമാണ്.

രാജഗോപാല്‍(മോഹന്‍ലാല്‍) ഏകദേശം ഒരു സൂത്രധാരനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഭര്‍ത്താവും ഭാര്യയും സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നേരിടാന്‍ കഴിയാതെ വരിക. അതേസമയം അവസരം കിട്ടിയാല്‍ സ്വന്തം ജോലി പണയംവെച്ച് സഹായം ചെയ്യാന്‍ കാണിക്കുന്ന സന്മനസ് അദ്ദേഹം തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ പുതുതായി കണ്ടുവരുന്ന പ്രവണതയാണ് പ്രശസ്തരായ സംവിധായകര്‍ അഭിനയിക്കുക എന്നത്. ഈ സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ ശ്യാമപ്രസാദും ഒരു രാഷ്ട്രീയക്കാരന്റെ വേഷം രണ്‍ജിപണിക്കരും ഒരു നടനെപ്പോലെ അഭിനയിച്ച് പ്രതിഫലിപ്പിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ തിരക്കഥയും സംവിധാനവും ഈ സിനിമയെ മികവുറ്റതാക്കിയിരിക്കുന്നു. സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വില്ലന്‍ എന്ന ചിത്രത്തെയും പ്രശംസിച്ച് ഋഷിരാജ് സിങ് എത്തിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018