FILM NEWS

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയായി പാര്‍വ്വതി; ‘ഉയരെ’ ചിത്രീകരണം തുടങ്ങി 

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയിടെ കഥ പറയുന്ന ചിത്രം ‘ഉയരെ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നത് പാര്‍വ്വതി തിരുവോത്താണ്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോയും ആസിഫ് അലിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷമി എന്ന യുവതിയുടെ ജീവിതം മുന്‍നിര്‍ത്തി ബോളിവുഡിലൊരുങ്ങുന്ന ചിത്രം പോലെ ‘ഉയരെ’ ഒരു യഥാര്‍ഥ സംഭവകഥയെല്ലെന്നും എന്നാല്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാകും സിനിമയെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

ചിത്രത്തിനായുള്ള തയാറെടുപ്പിനായി ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ നടത്തുന്ന ആഗ്രയിലെ 'ഷീറോസ്' കഫെയില്‍ എത്തി അവിടെയുള്ളവരോടൊപ്പം പാര്‍വ്വതി സംസാരിച്ചിരുന്നു. അവര്‍ നേരിട്ട ബുദ്ധിമുട്ടുകളും കടന്നുപോയ ജീവിത സാഹചര്യങ്ങളും പാര്‍വതി മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ. മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യും. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ഗോപീ സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

മലയാളത്തിലേക്ക് പുതിയൊരു നിര്‍മ്മാണ കമ്പനി കൂടി വരികയാണ് ഈ ചിത്രത്തിലൂടെ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവരുടെ നേതൃത്വത്തിലുള്ള എസ് ക്യൂബ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കല്പക ഫിലിംസ് ചിത്രം വിതരണം ചെയ്യും.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018