FILM NEWS

തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം, ‘സര്‍ക്കാരി’ലെ രംഗങ്ങള്‍ കട്ട് ചെയ്തു; പക്ഷേ, അണ്ണാഡിഎംകെയെ ചൊടിപ്പിച്ച ‘രംഗം’ തെരുവില്‍ യാഥാര്‍ത്ഥ്യമാക്കി വിജയ് ആരാധകര്‍ 

വിജയുടെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാരിന് മേല്‍ ഭരണകക്ഷിയായ എഐഎഡിഎംകെ എടുത്ത നടപടികളില്‍ തമിഴ്‌നാട് സര്‍ക്കാരിന് എതിരെ പ്രതിഷേധവുമായി വിജയ് ആരാധകര്‍. ചിത്രത്തിലെ ഏത് രംഗമാണോ എഐഎഡിഎംകെയെ ചൊടിപ്പിച്ചത് അതേ രംഗം തന്നെയാണ് തെരുവില്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ 'ഒരു വിരല്‍ പുരട്ചി' എന്ന ഗാനത്തില്‍ തമിഴ്നാടിലെ ജനങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. സംവിധായകന്‍ എആര്‍ മുരുഗദോസ് തന്നെ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം വെള്ളിയാഴ്ച ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി വീണ്ടും സെന്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ പ്രതിഷേധവുമായെത്തിയ ആരാധകര്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഉപകരണങ്ങള്‍ ശരിക്കും കത്തിക്കുകയാണ്.

ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത ടെലിവിഷന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ലാപ്‌ടോപ്പ് അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകര്‍ നശിപ്പിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങളും ജയലളിത കൊണ്ടുവന്ന ചില പദ്ധതികളെ പരിഹസിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരെ രംഗത്തെത്തിയത്. ചിത്രത്തിലെ വരലക്ഷ്മി ശരത്കുമാര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് ജയലളിതയുമായി സാമ്യമുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേരും വിവാദത്തിലായിരുന്നു. ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു കോമളവല്ലി. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കോമളവല്ലി എന്ന പേര് മുഴുവനായും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖം ചിത്രത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് വിളിച്ചത്. ചിത്രത്തിലെ നായകനായ വിജയ്ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നേരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ നേതാവും മന്ത്രിയുമായ കടമ്പൂര്‍ രാജുവും രംഗത്തെത്തിയിരുന്നു. എ.ആര്‍ മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സും രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം, ‘സര്‍ക്കാരി’ലെ രംഗങ്ങള്‍ കട്ട് ചെയ്തു; പക്ഷേ, അണ്ണാഡിഎംകെയെ ചൊടിപ്പിച്ച ‘രംഗം’ തെരുവില്‍ യാഥാര്‍ത്ഥ്യമാക്കി വിജയ് ആരാധകര്‍ 

പ്രതിഷേധങ്ങളെ തുടര്‍ന്ന് തമിഴ്സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനികാന്തും, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും മുരുഗദോസിന് പിന്തുണയുമായെത്തി. സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതുമായ ചിത്രത്തിനെതിരെ എന്തിനാണ് പ്രതിഷധമെന്ന് വിശാല്‍ കുറിച്ചു. പ്രതിഷേധങ്ങള്‍ ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും രജനികാന്ത് പറഞ്ഞു. ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ടു തന്നെ ചിത്രം 150 കോടി ക്ലബില്‍ കയറിക്കഴിഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018