FILM NEWS

ഇടവേളകളില്ലാതെ വിജയ് സേതുപതി; ഈ വര്‍ഷം പുറത്തിറങ്ങിയത് ആറു ചിത്രങ്ങള്‍ ഇനി വരാനുള്ളത് രണ്ടെണ്ണം കൂടി  

ഒരു അഭിനേതാവ് സൂപ്പര്‍ താരമായി മാറുമ്പോള്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം സിനിമകളുടെ എണ്ണം കൂട്ടാതെ സെലക്ടീവ് ആയി ചിത്രത്തില്‍ അഭിനയിക്കുക എന്നത് സിനിമയില്‍അടുത്തിടെ കണ്ടു വന്ന ഒരു നല്ല മാറ്റമായിരുന്നു. താരങ്ങളില്‍ നിന്ന് നല്ല ചിത്രങ്ങള്‍ ലഭിക്കാനുള്ള കാത്തിരിപ്പ് അതു പോലെ മുന്നോട്ട് പോയപ്പോള്‍ പക്ഷേ ചെറിയ മുതല്‍മുടക്കുള്ള ചിത്രങ്ങളില്‍ നിന്ന് അവര്‍ പതിയെ അകന്നുമാറി. വര്‍ഷത്തില്‍ അവരുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വലിയ മുതല്‍ മുടക്കിലോ, മുതിര്‍ന്ന സംവിധായകരോ നിര്‍മിച്ച ചിത്രങ്ങളായി മാറി. എന്നാല്‍ ഈ കീഴ് വഴക്കങ്ങളെല്ലാം തെറ്റിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.

ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് എന്ന നിലയില്‍ സിനിമയില്‍ തന്റെ ജീവിതം ആരംഭിച്ച് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിജയ് ഇന്ന് തമിഴിലെ തിരക്കേറിയ താരമാവുമ്പോഴും പ്രാധാന്യം നല്‍കുന്നത് മികച്ച തിരക്കഥകളും കഥാപാത്രങ്ങളുമാണ്. ഈ വര്‍ഷം വിജയ് നായകനായ നാലു ചിത്രങ്ങളാണ് തമിഴ്‌നാടില്‍ റിലീസ് ചെയ്തത്. ‘ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍’, ‘ജുങ്ക’, ‘ചെക്ക ചിവന്ത വാനം’, ‘96’ എന്നിവ, ഇതില്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാനം’ മാത്രമാണ് താരതമ്യേനെ വലിയൊരു ചിത്രമെന്നു പറയാന്‍ കഴിയുന്നത്. മറ്റു ചിത്രങ്ങളെല്ലാം പ്രേക്ഷകരെ സമ്പാദിച്ചത് ചിത്രത്തിന്റെ പുതുമകൊണ്ടായിരുന്നു. ഈ നാലു ചിത്രങ്ങള്‍ കൂടാതെ ‘ഇമൈക്ക നൊടികള്‍’, ‘ട്രാഫിക് രാമസ്വാമി’ എന്നീ ചിത്രങ്ങളില്‍ താരം അതിഥി താരമായെത്തുകയും ചെയ്തു.

ഇനി ഈ വര്‍ഷം വിജയുടേതായി പുറത്തിറങ്ങാനുള്ളത് രണ്ട് ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങളാണ്.അതു രണ്ടും ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളാണ്. ദേശീയ പുരസ്‌കാര ജേതാവായ ത്യഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡിലക്‌സി’ല്‍ വിജയ് ഒരു ട്രാന്‍സ്‌ജെന്‍ഡറായാണ് അഭിനയിക്കുന്നത്.ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.

ഇടവേളകളില്ലാതെ വിജയ് സേതുപതി; ഈ വര്‍ഷം പുറത്തിറങ്ങിയത് ആറു ചിത്രങ്ങള്‍ ഇനി വരാനുള്ളത് രണ്ടെണ്ണം കൂടി  

. മറ്റൊരു ചിത്രമായ ‘സീതാക്കത്തി’ ശ്രദ്ധിക്കപ്പെട്ടത് അതില്‍ താരം അഭിനയിക്കുന്നത് ഒരു 70 കാരനായാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിജയുടെ കരിയറിലെ ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രമായ ‘നടുവില കൊഞ്ചം പക്കത്ത് കാണോം’ എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീധരനാണ്. വിജയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് സീതാക്കത്തി. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യും.

ഇടവേളകളില്ലാതെ വിജയ് സേതുപതി; ഈ വര്‍ഷം പുറത്തിറങ്ങിയത് ആറു ചിത്രങ്ങള്‍ ഇനി വരാനുള്ളത് രണ്ടെണ്ണം കൂടി  

നല്ല സിനിമകള്‍ക്കു വേണ്ടി ഇടവേളകളില്ലാതെയാണ് താരം അഭിനിയിക്കുന്നത്. ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിനു വേണ്ടി താരം രാത്രി സമയങ്ങളില്‍ ലൊക്കേഷനില്ലെത്തിയപ്പോള്‍ അതേ ദിവസങ്ങളില്‍ പകല്‍ ‘സൂപ്പര്‍ ഡിലക്‌സ്’എന്ന ചിത്രത്തിനായ് താരം സമയം കണ്ടെത്തിയിരുന്നെന്ന് ഇമൈക്ക നൊടികളുടെ സംവിധായകന്‍ അജയ് ഗണമുത്തു ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു.

മറ്റു താരങ്ങള്‍ കൂടുതല്‍ സമയം വിശ്രമം ലഭിക്കുന്ന തരത്തിലാണ് കോള്‍ ഷീറ്റുകള്‍ നല്‍കുക അത് ഷൂട്ടിങ്ങ് ദിവസം കൂട്ടുകയും ചിലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ വിജയ് ഇടവേളകളില്ലാതെയാണ് ചിത്രം ചെയ്യുന്നത്. അതു കൊണ്ടു തന്നെ ചിത്രീകരണം പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യുന്നു.
അജയ് ഗണമുത്തു

ഇത്രയും സിനിമകള്‍ ഒരു വര്‍ഷം ചെയ്യുന്നതിനെപ്പറ്റി വിജയ് ഒരു അഭിമുഖത്തില്‍ പ്രതികരിച്ചതിങ്ങനെയായിരുന്നു ‘എണ്ണത്തെപ്പറ്റി ഞാന്‍ ആലോചിക്കാറില്ല, എന്നെ ആവേശം കൊള്ളിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ ചെയ്യുന്നു. പിന്നെ ചിലപ്പോള്‍ കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രം ഈ വര്‍ഷം റിലീസ് ആവുന്നുണ്ട് അപ്പോള്‍ എണ്ണം കൂടുന്നുവെന്ന് മാത്രം’.

രജിനീകാന്ത് ചിത്രമായ പേട്ട, ചിരഞ്ജീവി ചിത്രം സൈരാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങും താരം ഈ വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018